# “ബസൂക്ക”മമ്മൂട്ടിയുടെ ഒരു ഗെയിം  ത്രില്ലർ! പ്രേക്ഷകർ ആവേശ ഭരിതരാകാനുള്ള കാരണങ്ങൾ ഇവ 

- Link: https://ml.b4blaze.com/film-news/bazooka-game-thrillar-movie-in-actor-mammootty
- Published: 2023-06-08T10:40:14+05:30
- Author: Suji

ക്രിസ്റ്റഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അഭിനയിക്കുന്ന
ഒരു ഗെയിം ത്രില്ലർ ചിത്രമാണ് ബസൂക്ക, കലൂർ ടെന്നീസിന്റെ മകൻ ഡീനോ ഡെനീസ് ആണ് ഈ ചിത്ര൦
സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് പിന്നാലെ തന്നെ ആരാധകർക്ക്
ഇടയിൽ ഈ ചിത്രം ഇപ്പോൾ പ്രതീക്ഷകൾ ഉയർത്തുകയാണ്. മമ്മൂട്ടി നായകൻ ആക്കുന്ന ഈ ചിത്രം
പ്രേക്ഷകർക്ക് ആവേശഭരിതരാകാൻ കാരണങ്ങൾ ഒരുപാടു ഉണ്ടെന്നു സൂചിപ്പിക്കുന്നു ചിത്രത്തിന്റെ
അണിയറപ്രവര്തകര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mammootty1.jpg?resize
=1200%2C667&ssl=1)

മമ്മൂട്ടി, ടിനോ കൂട്ടുകെട്ടിലെ ഈ ചിത്രം ഒരു ഗെയിം ത്രില്ലർ ചിത്രമാണ്, ഈ രീതിയിൽ 
ഒരു ചിത്രം മലയാളസിനിമക്ക് ആദ്യമെന്നു തന്നെ പറയാം, ഇരുവരും ഒത്തൊരുമിക്കുന്ന ഈ ചിത്രം
കിടിലൻ ആയിരിക്കുമെന്ന് പ്രേക്ഷകർക്കും ഊഹിക്കാവുന്ന ഒന്ന് തന്നെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/bazookka2.jpg?resize
=1000%2C600&ssl=1)

നിരവധി ക്ലാസിക്കൽ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ജനപ്രിയ എഴുത്തുകാരൻ കലൂർ 
ഡെനീസിന്റെ മകൻ ടിനോ ടെന്നീസ് ശരിക്കും പ്രേഷകരുടെ സ്പന്ദനം അറിഞ്ഞു തന്നെയാണ് ഈ ചിത്രം
സംവിധാനം ചെയ്യ്തിരിക്കുന്നത്. അതുപോലെ ഈ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ താരമൂല്യം കൂടുമെന്നും
അണിയറപ്രവര്തകര് പറയുന്നു. ബസൂക്ക എന്ന ഈ ചിത്രത്തിന്റെ കെട്ടറുപ്പുള്ള കഥയും , നന്നായി
വികസിപ്പിച്ചെടുത്ത കഥപാത്രങ്ങളുമാണെന്നു മമ്മൂട്ടി തന്നെ മുൻപ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ
ഫസ്റ്റ് ലൂക്ക് പോസ്റ്റർ തന്നെ ജോൺ വിക്ക് ശൈലിയും, ഒരു സമ്പൂര്ണ്ണ ആക്ഷൻ ത്രില്ലറുമാണ്
കാണിക്കുന്നത്, അതുപോലെ ഇപ്പോൾ ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകളും പ്രേക്ഷകർക്ക് വളരെ
പ്രതീക്ഷ ആണ് നൽകുന്നത് , ഈ കരണങ്ങൾ ഇപ്പോൾ പ്രേക്ഷകർക്ക് ആവേശഭരിതരാക്കുകയും ചെയ്യുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/bazookka3.jpg?resize
=1200%2C675&ssl=1)
