# ‘ബസൂക്ക’യിലെ ബഞ്ചമിൻ ജോഷ്വ! ചിത്രത്തിന്റെ പുതിയ പോസ്റ്റർ; വില്ലനോ നായകനോ എന്ന്  ആരാധകർ  

- Link: https://ml.b4blaze.com/film-news/bazooka-movie-postor-out
- Published: 2024-02-27T10:55:41+05:30
- Author: Suji

ഭ്രമയുഗത്തിനു ശേഷം മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് ടർബോയും,
ബസൂക്കയും, ഇപ്പോൾ ബസൂക്കയുടെ മറ്റൊരു പോസ്റ്റർ ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ 
പുറത്തുവിട്ടിരിക്കുന്നത്, ചിത്രത്തിൽ ഗൗതം മേനോന്റെ കഥാപാത്രമാണ്  ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്,
ബഞ്ചമിൻ ജോഷ്വ എന്ന കഥാപാത്രമാണ് ചിത്രത്തിൽ ഗൗതം മേനോൻ അഭിനയിക്കുന്നത്, പോസ്റ്ററിലെ
ഗൗതം മേനോന്റെ ലൂക്ക് കണ്ടു ആരാധകർ ചോദിക്കുന്നു ബഞ്ചമിൻ ജോഷ്വ നായകനോ അതോ വില്ലനോ 
എന്ന്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/bazooka2.jpg?resize
=1068%2C608&ssl=1)

ഗൗതം മേനോന്റെ പിറന്നാൾ ആഘോഷത്തോടെ അനുബന്ധിച്ചാണ് നടന്റെ പോസ്റ്റർ റിലീസ് ചെയ്യ്തിരിക്കുന്നത്,
ഡിനോ ഡെന്നിസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക, ടോവിനോയുടെ
അന്ന്വേഷിപ്പിൻ  കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം ജിനു വി എബ്രഹാമും, ഡോൾവിൻ കുര്യാക്കോസും
ചേർന്നാണ് ബസൂക്ക നിർമ്മിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/bazookka2.jpg?resize
=1161%2C606&ssl=1)

ഗൗതം മേനോൻ ഭാഗമായുള്ള ചിത്രീകരണം ആണ് ഇനിയും ചിത്രത്തിന്റെ നടക്കാനുള്ളത്, ബാക്കിയുള്ള
ഭാഗങ്ങൾ മുൻപേ ചിത്രീകരിച്ചു കഴിഞ്ഞു, മൈൻഡ് ഗെയിം ത്രില്ലർ ഴോണറിലുള്ള  ഈ ചിത്രം തുടക്കം
മുതൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്, ചിത്രത്തിൽ
ഷൈൻ ടോം ചാക്കോ, സിദ്ധാർഥ് ഭരതൻ, സ്പടികം ജോർജ്, ദിവ്യ പിള്ള, ഐശ്വര്യ മേനോൻ തുടങ്ങിയ
താരങ്ങളും അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ba1.jpg?resize=1084%
2C601&ssl=1)

 
