# പ്രണയത്തിന്റെ ലഹരിയിൽ ബീന സിനിമ ശ്രദ്ധിച്ചില്ല, ഒടുക്കം സംഭവിച്ചത്

- Link: https://ml.b4blaze.com/film-news/beeba-antony-old-life
- Published: 2023-11-09T14:20:45+05:30
- Author: Devika

സിനിമയിൽ കൂടി അരങ്ങേറ്റം കുറിക്കുകയും പിന്നീട് മിനിസ്‌ക്രീനിൽ തന്റേതായ സ്ഥാനം നേടുകയും
ചെയ്ത താരമാണ് ബീന ആന്റണി. ഇന്ന് നിരവധി ടെലിവിഷൻ പരമ്പരകളിൽ കൂടി സജീവമായി നിൽക്കുകയാണ്
താരം. നടനും യൂട്യൂബറുമായ മനോജ് ആണ് താരത്തിന്റെ ഭർത്താവ്. പ്രണയ വിവാഹം ആയിരുന്നു 
ഇരുവരുടെയും. വീട്ടുകാരുടെ എല്ലാം സമ്മതത്തോടെയാണ് ഇരുവരും വിവാഹിതർ ആയത്. ഒരു മകനും
ഈ താരദമ്പതികൾക്ക് ഉണ്ട്. എന്നാൽ ഇപ്പോൾ ഒരു യൂട്യൂബർ ബീന ആന്റണിയെ കുറിച്ച് പറഞ്ഞ 
കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ കഥകൾ ആണ് ഇദ്ദേഹം തന്റെ
യൂട്യൂബ് ചാനലിൽ കൂടി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/beena-1.jpg?resize
=1200%2C628&ssl=1)

തൊണ്ണൂറുകളുടെ തുടക്കത്തിൽ ആണ് ബീന ആന്റണി  സിനിമയിലേക്ക് എത്തുന്നത്. സഹോദരിയെയും 
കൂട്ടുകാരി ആയും എല്ലാം സിനിമയിൽ നിറഞ്ഞു നിന്ന ബീനയ്ക്ക് എന്നാൽ നായിക വേഷങ്ങൾ ഒന്നും
അധികം ലഭിച്ചിരുന്നില്ല. ഇത്തരത്തിൽ ബീനയ്ക്ക് നായിക വേഷങ്ങൾ ഒന്നും കിട്ടാതിരുന്നതിന്റെ
കാരണം നടിയുടെ ഒരു പ്രണയം ആണെന്ന് ആണ് ഇദ്ദേഹം പറയുന്നത്. ബീന ആന്റണിക് ആദ്യ കാലത്ത്
ഒരു പ്രണയം ഉണ്ടായിരുന്നു. നടി ആത്മാർത്ഥമായിട്ട് തന്നെയാണ് പ്രണയിച്ചതും. പ്രണയത്തിന്റെ
ലഹരിയിൽ തന്റെ കരിയറിൽ ശ്രദ്ധിക്കാൻ ബീന മറന്നു. അതോടെ ബീനയ്ക്ക് സിനിമകളിൽ നിന്നുള്ള
അവസരം കുറഞ്ഞു.

![Beena Antony](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Beena-
Antony.jpg?resize=1024%2C1534&ssl=1)

Beena Antony

എന്നാൽ കുറച്ച് കാലങ്ങൾ കഴിഞ്ഞപ്പോൾ ബീന സ്നേഹിച്ച ആൾ ബീനയെ തേച്ചിട്ട് പോയി. ഇതോടെ
ബീനയുടെ സകല കൺഡ്രോളും പോയി. ഒടുവിൽ ആത്മഹത്യയ്ക്ക് വരെ ബീന ശ്രമിച്ചിരുന്നു. അതിൽ 
നിന്നും തിരിച്ച് വന്ന ബീന പിന്നീട് വീണ്ടും അഭിനയത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. അതിനു
ശേഷമാണു ബീന മനോജുമായി അടുക്കുന്നതും പ്രണയത്തിൽ ആകുന്നതും എന്നുമാണ് ഈ യൂട്യൂബർ തന്റെ
വിഡിയോയിൽ പറയുന്നത്.
