# അദ്ദേഹത്തെ അല്ലായിരുന്നു വിവാഹം കഴിച്ചത് എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു

- Link: https://ml.b4blaze.com/film-news/beena-about-marriage-life
- Published: 2021-08-28T07:59:17+05:30
- Author: Sreekumar

ബീന ആന്റണി തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ
നേടുന്നത്. അദ്ദേഹത്തെ പോലെ ഒരാളെ അല്ലായിരുന്നു താൻ വിവാഹം കഴിച്ചത് എങ്കിൽ തന്റെ 
കരിയറിൽ ബ്രേക്ക് ഉണ്ടായേനെ എന്നാണു ബീന ആന്റണി ഒരു അഭിമുഖത്തിനിടയിൽ വ്യക്തമാക്കിയത്.
വളരെ ചെറുപ്പം മുതൽ തന്നെ അഭിനയത്തിൽ സജീവമായ ആൾ ആണ് താൻ എന്നും ബാലതാരമായി  സിനിമയിൽ
അരങ്ങേറ്റം കുറിച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തന്നെ എത്തിപെടുകയായിരുന്നു
എന്നുമാണ് ബീന ആന്റണി പറഞ്ഞത്. എന്നാൽ സിനിമയിൽ വലിയ പ്രാധാന്യമുള്ള കഥപാത്രങ്ങൾ ഒന്നും
തനിക്ക് ലഭിച്ചിരുന്നില്ല. ഒരേ സ്വഭാവം ഉള്ള കഥാപാത്രങ്ങൾ ആണ് തനിക്ക് ഒരു കാലത്ത് 
സിനിമയിൽ നിന്ന് കിട്ടിയിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/beena-antony-1.jpg?
resize=960%2C649&ssl=1)

അത്തരം കഥാപാത്രങ്ങൾ ചെയ്തു മടുത്തപ്പോൾ ആണ് താൻ ഇടക്കാലത്ത് സിനിമയിൽ നിന്ന് ഇടവേള
എടുത്തത്. അങ്ങനെ ആണ് സീരിയലിൽ അഭിനയിക്കാൻ എത്തുന്നത്. കൂടുതൽ മികച്ചതും പ്രേക്ഷക 
സ്വീകാര്യത ലഭിക്കുന്നതുമായ കഥാപാത്രങ്ങൾ ആണ് സീരിയലിൽ തനിക് ലഭിച്ച് തുടങ്ങിയത്. അങ്ങനെയാണ്
താൻ സീരിയലിൽ സജീവമായി നിൽക്കാൻ തുടങ്ങിയത് എന്നും ഒരേ മേഖലയിൽ തന്നെ പ്രവർത്തിക്ക 
ആളെ തന്നെ ജീവിത പങ്കാളിയയായി ലഭിച്ചത് കൊണ്ട് ഒരിക്കൽ പോലും തനിക്ക് കരിയറിൽ ബ്രേക്ക്
എടുക്കേണ്ടി വന്നിട്ടില്ല എന്നുമാണ് ബീന പറയുന്നത്. അഭിനയമേഖലയിലെ കാര്യങ്ങളെ കുറിച്ച്
ഞങ്ങൾക്ക് രണ്ടു പേർക്കും നല്ല ധാരണ ഉണ്ടെന്നും അത് കൊണ്ട് തന്നെ കരിയറിനെ ചൊല്ലിയുള്ള
തർക്കങ്ങൾ ഒന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല എന്നുമാണ് ബീന പറഞ്ഞത്.

![Beena Antony](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Beena-
Antony-photos.jpg?resize=640%2C854&ssl=1)

Beena Antony

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് മനോജ് നായരും ബീന ആന്റണിയും. ബിഗ് 
സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന ദമ്പതികൾ ആണ് ഇവർ. അഭിനയത്തിൽ മാത്രമല്ല,
റിയാലിറ്റി ഷോകളിലും ഗേമുകളിലും എല്ലാം ഇവർ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. പതിനെട്ട്
വർഷങ്ങൾ കൊണ്ട് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകുന്ന ഇവരുടെ ദാമ്പത്യം
മാതൃകപരമാണു. ഇരുവരും ഒന്നിച്ച് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. പതിനെട്ട് വർഷത്തിൽ
കൂടുതൽ കാലമായി ഇരുവരുടെയും ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട്. ഇരുവരും സന്തോഷകരമായ ദാമ്പത്യം
നയിച്ച് വരുകയാണ്. ഇവർക്ക് ഒരു മകനും ഉണ്ട്.
