# മരിക്കും മുൻപ് എന്റെ ആ ആഗ്രഹം നടത്തണം എന്നാണ്, തുറന്ന് പറഞ്ഞു ബീന ആന്റണി

- Link: https://ml.b4blaze.com/film-news/beena-antony-about-interview
- Published: 2023-10-15T09:01:47+05:30
- Author: Devika

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് മനോജ് നായരും ബീന ആന്റണിയും. ബിഗ് 
സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന ദമ്പതികൾ ആണ് ഇവർ. അഭിനയത്തിൽ മാത്രമല്ല,
റിയാലിറ്റി ഷോകളിലും ഗേമുകളിലും എല്ലാം ഇവർ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. പതിനെട്ട്
വർഷങ്ങൾ കൊണ്ട് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകുന്ന ഇവരുടെ ദാമ്പത്യം
മാതൃകപരമാണു. ഇരുവരും ഒന്നിച്ച് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. അവ എല്ലാം തന്നെ
പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ ദമ്പതികളാണ് ഇരുവരും.

![Beena Antony](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Beena-
Antony-photos.jpg?resize=640%2C854&ssl=1)

Beena Antony

എന്നാൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിൽ നെഗറ്റിവ് കഥാപാത്രത്തെ
അവതരിപ്പിച്ച് കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടി വരുകയാണ് ബീന ആന്റണി ഇപ്പോൾ. തന്റെ വിശേഷങ്ങൾ
എല്ലാം പങ്കുവെച്ച് കൊണ്ടുള്ള ബീന ആന്റണിയുടെ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ പ്രേഷകരുടെ 
ശ്രദ്ധ നേടിയിരിക്കുന്നത്. അഭിമുഖത്തിൽ തനിക് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരണം 
എന്ന് പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വർഷങ്ങൾ കൊണ്ട്  ടെലിവിഷൻ സീരിയലുകളിൽ
അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ കൊണ്ട്  എനിക്ക് സിനിമയിൽ
കാരക്ടർ റോളുകൾ ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ട്.

![Beena Antony](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Beena-
Antony.jpg?resize=1024%2C1534&ssl=1)

Beena Antony

കാരണം ഞാൻ മരിച്ച് കഴിഞ്ഞാൽ ബീന ആന്റണി എന്നൊരു അഭിനേത്രി ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നു
എന്ന് അറിയണമെങ്കിൽ സിനിമ തന്നെ ചെയ്യണം. അല്ലാത്ത പക്ഷം എന്റെ ഭർത്താവും മകനും മാത്രമേ
എന്നെ കുറിച്ഛ് അറിയൂ. പ്രേക്ഷകർ അറിയുകയും നാളെ ഓർമ്മിക്കപ്പെടുകയും ചെയ്യണമെങ്കിൽ
സിനിമ തന്നെ ചെയ്യണം. എന്നാൽ ഞാൻ ഇപ്പോൾ സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത് കൊണ്ടാകാം
സിനിമയിൽ നിന്ന് അവസരങ്ങൾ ഒന്നും അധികം വരാറില്ല. ഞാൻ ഇത് വരെ ആരോടും അവസരങ്ങൾ ചോദിച്ചതുമില്ല.
എന്നാൽ ഇനി ചോദിക്കണം. മരിക്കുന്നതിന് മുൻപ് സിനിമയിൽ കുറച്ച് നല്ല വേഷങ്ങൾ ചെയ്യണം
എന്നുമാണ് ബീന ആന്റണി പറയുന്നത്.
