# അല്‍പം ഗുരുതരമാണ്, നടക്കാനൊന്നും പറ്റില്ല!!  രണ്ട് മൂന്ന് പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞു, ഇനിയുമുണ്ട് സര്‍ജ്ജറി-കാര്‍ത്തികിന്റെ ആരോഗ്യവിവരം പങ്കുവച്ച് ബീന ആന്റണി

- Link: https://ml.b4blaze.com/film-news/beena-antony-about-karthik-health
- Published: 2024-03-03T17:19:52+05:30
- Author: Anu

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരമാണ് കാര്‍ത്തിക് പ്രസാദ്. മൗനരാഗം സീരിയലിലൂടെയാണ്
കാര്‍ത്തിക് ശ്രദ്ധേയനായത്. അടുത്തിടെയാണ് താരത്തിന് അപകടം പറ്റിയത്. തിരുവനന്തപുരത്ത്
നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് പോകുന്നതിനിടെ കാര്‍ത്തികിനെ ബസ് ഇടിച്ചിടുകയായിരുന്നു. ഫെബ്രുവരി
21 തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്.

ഇപ്പോഴിതാ കാര്‍ത്തിക്കിന്റെ ആരോഗ്യ വിവരം പങ്കിട്ടിരിക്കുകയാണ് നടി ബീന ആന്റണി. കാര്‍ത്തിക്കിന്റെ
ആരോഗ്യ വിവരം തിരക്കി ഒത്തിരി പേര്‍ തന്നോട് അന്വേഷക്കുന്നുണ്ടെന്നും പറഞ്ഞാണ് ബീന 
ആന്റണി വിവരം പങ്കുവച്ചത്. കോണ്‍ടാക്ട് ചെയ്തുവെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ
ചെയ്യുന്നതെന്നും ബീന പറഞ്ഞു.
  സത്യമാണ്, അങ്ങനെ ഒരു അപകടം നടന്നു. ഷൂട്ടിംഗ് കഴിഞ്ഞ്
തിരുവനന്തപുരത്ത് നിന്നും പോകുന്ന വഴി ബസ് ഇടിച്ചതാണ്. ഫോണ്‍ സംസാരിച്ചിരുന്നുവെന്നാണ്
തോന്നുന്നത്. അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അല്‍പം ഗുരുതരമാണ്. പ്രശ്‌നങ്ങളുണ്ട്.
കുറച്ച് നാളിനി നടക്കാനൊന്നും പറ്റില്ല. കാരണം കാലിന് കാര്യമായ പ്രശ്‌നം വന്നിട്ടുണ്ട്.
രണ്ട് കാലിലേയും മസില്‍സും സ്‌കിന്നും പോയിട്ടുണ്ട്. അതിന്റെ സര്‍ജറി നടന്നു കൊണ്ടിരിക്കയാണ്.
കോഴിക്കോടാണ് കാര്‍ത്തികിന്റെ സ്വദേശം. ഭാര്യയും വീട്ടുകാരും തിരുവനന്തപുരത്തുണ്ടായിരുന്നു.
കൂടുതല്‍ ചികിത്സയ്ക്കായി കോഴിക്കോട് കൊണ്ടുപോയി. അവിടെയാണ് ചികിത്സ തുടരുന്നത്. ഭാര്യയുമായി
സംസാരിച്ചപ്പോള്‍ ഭയങ്കര പെയിന്‍ ആണെന്നാണ് പറഞ്ഞത്. പെയിന്‍ കില്ലര്‍ കൊടുക്കുന്നുണ്ട്.
രണ്ട് മൂന്ന് പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞു. ഇതെല്ലാം കഴിഞ്ഞിട്ട് വേണം പൊട്ടലിന്റെ
സര്‍ജറി നടത്താന്‍’, എന്നാണ് ബീന ആന്റണി പറയുന്നത്.
