# അന്ന് വയ്യെങ്കിലും അവൾ എന്റെ കൂടെ വന്നു, അവിടെ നിന്നാണ് പ്രണയം തുടങ്ങിയത്!

- Link: https://ml.b4blaze.com/film-news/beena-antony-and-manoj-nair-love-story
- Published: 2020-12-16T11:04:18+05:30
- Author: Sreekumar

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് മനോജ് നായരും ബീന ആന്റണിയും. ബിഗ് 
സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന ദമ്പതികൾ ആണ് ഇവർ. അഭിനയത്തിൽ മാത്രമല്ല,
റിയാലിറ്റി ഷോകളിലും ഗേമുകളിലും എല്ലാം ഇവർ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. പതിനെട്ട്
വർഷങ്ങൾ കൊണ്ട് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകുന്ന ഇവരുടെ ദാമ്പത്യം
മാതൃകപരമാണു. ഇരുവരും ഒന്നിച്ച് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പതിനെട്ട്
വര്ഷം ആയിട്ടും കൂടുതൽ ശക്തമായതാണ് തങ്ങളുടെ ദാമ്പത്യം മുന്നോട്ട് പോകുന്നതെന്ന് തുറന്ന്
പറഞ്ഞിരിക്കുകയാണ് മനോജ് നായർ. ഇരുവരും ആദ്യം കണ്ടതും പ്രണയത്തിൽ ആയതിനെ കുറിച്ചുമൊക്കെ
ഒരു അഭിമുഖത്തിൽ ഇപ്പോൾ തുറന്നു പറയുകയാണ് മനോജ്. ⌊beena antony manoj kumar⌉

ഒരു പരിപാടിയുടെ ഭാഗമായി ബോംബയിൽ പോയപ്പോൾ ആണ് ബീനയെ ഞാൻ ആദ്യമായി കാണുന്നത്. അന്ന്
ഞാൻ അവിടെ പാടിയ ഒരു പാട്ടിന് ബീന അഭിനന്ദനം അറിയിച്ചു. അതായിരുന്നു പരിചയത്തിനു തുടക്കം
ഇട്ടത്. ആ പരിചയത്തിന്റെ പേരിൽ വേറൊരു പരിപാടിക്ക് ബീനയെ ക്ഷണിക്കാൻ വേണ്ടി സംഘാടകർ
എന്നെ സമീപിച്ചു. ഇതിനെ പറ്റി ഞാൻ ബീനയോട് സംസാരിച്ചപ്പോൾ ബീന വരാമെന്നു എന്നോട് പറഞ്ഞു.
അങ്ങനെ പരുപാടി ദിവസം ആയി. ബീനയുടെ പേരൊക്കെ വെച്ച് നോട്ടീസ് അടിക്കുകയും ചെയ്തിരുന്നു.
എന്നാൽ പരുപാടി ആയപ്പോൾ ബീനയ്ക്ക് കടുത്ത പനി. അതോടെ സംഘാടകർ എനിക്ക് സമാധാനം താരത്തെ
ആയി. അവരുടെ സമ്മർദ്ദം മൂലം വയ്യെങ്കിലും വരാൻ പറ്റുമോ എന്ന് ഞാൻ ബീനയോട് ചോദിച്ചു.
ഒരു പരിഭവവും പറയാതെ ബീന പരിപാടിക്ക് എത്തി. ഞാൻ ആയിരുന്നു ബീനയെ വിളിച്ചുകൊണ്ട് പോയതും
തിരികെ കൊണ്ട് വിട്ടതും. ബീനയെ വീട്ടിൽ കൊണ്ട് വിട്ട് തിരിച്ചെത്തിയപ്പോൾ എനിക്കും 
പനി പിടിച്ചു. തീരെ വയ്യാഞ്ഞിട്ട് പോലും ബീന ഞാൻ വിളിച്ചപ്പോൾ പരുപാടിയിൽ പങ്കെടുക്കാൻ
വന്നു. അങ്ങനെ എനിക്ക് ബീനയോട് പ്രണയം തോന്നിഎന്ന് പറയാം.⌊beena-antony⌉

ആ സംഭവത്തിന് ശേഷം കുറെ വർഷങ്ങൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ സൗഹൃദം
പ്രണയത്തിലേക്ക് മാറി. ഞങ്ങൾക്ക് പരസ്പ്പരം പ്രണയം ആണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. രണ്ട്
മതങ്ങളില്‍പെട്ടവരായതിനാല്‍ വീട്ടുകാരെ വെറുപ്പിച്ചൊരു സാഹസത്തിന് തയ്യാറാകാതെ വീട്ടുകാര്‍
അനുവദിക്കുമെങ്കില്‍ മാത്രം വിവാഹം എന്ന ധാരണയില്‍ ഇരുവീടുകളിലും കാര്യം അറിയിച്ചു.
ഭാഗ്യത്തിന് വീട്ടുകാര്‍ സമ്മതിച്ചു. അങ്ങനെ ഞങ്ങൾ വിവാഹം കഴിച്ചു. ഇപ്പോള്‍ വിവാഹം
കഴിഞ്ഞിട്ട് പതിനെട്ട് വര്‍ഷമായി. ഇപ്പോഴും ഞങ്ങൾക്കിടയിൽ ഉള്ള പ്രണയത്തിന്റെയും സ്നേഹത്തിന്റെയും
തീവ്രത ഒട്ടും കുറഞ്ഞിട്ടെല്ലെന്നും കൂടിയിട്ടേ ഉള്ളുവെന്നും മനോജ് പറഞ്ഞു.
