# ബീന ആന്റണിയുടെ മാസവരുമാനം നാലര ലക്ഷം രൂപ, സംഭവം ഇങ്ങനെ!

- Link: https://ml.b4blaze.com/film-news/beena-antony-monthly-income
- Published: 2020-12-16T11:58:18+05:30
- Author: Sreekumar

മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ബീന ആന്റണി. വർഷങ്ങൾ ആയി അഭിനയത്തിൽ ചെറുതും
വലുതുമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലും സീരിയലുകളിലും
ഒരുപോലെ തിളങ്ങുന്ന താരത്തിന് ആരാധകരും ഏറെയാണ്. കാൽ നൂറ്റാണ്ടിലേറെയായി ബീന അഭിനയം
തുടങ്ങിയിട്ട്. ഇന്നും താരം ഈ മേഖലയിൽ ശോഭിച്ച് നിൽക്കുകയാണ്. ഇപ്പോഴും താരം പരമ്പരകളിൽ
സജീവമാണ്. എന്നാൽ ബീന ആന്റണിയുടെ മാസാവരുമാനം ഏകദേശം നാലര ലക്ഷം രൂപ ആണെന്നാണ്‌ ഇപ്പോൾ
പുറത്ത് വരുന്ന വാർത്ത. ഈ വാർത്ത കേട്ട് സാക്ഷാൽ ബീന ആന്റണി തന്നെ ഞെട്ടിയിരിക്കുകയാണ്
ഇപ്പോൾ. വലിയൊരു തട്ടിപ്പാണ് താരത്തിന്റെ ചിത്രം ഉപയോഗിച്ച് നടത്തിയിരിക്കുന്നത്.

![Beena Antony](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Beena-
Antony.jpg?resize=1024%2C1534&ssl=1)

Beena Antony

‘കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് ഈ തട്ടിപ്പ് നടന്നു
വന്നുകൊണ്ടിരുന്നത്. ബീന ആന്റണിയുടെ ചിത്രം നല്‍കിയിട്ട് ആഭ കര്‍പാല്‍ എന്ന പേരാണ് 
സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഓൺലൈൻ ജോലിയിലൂടെ വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം
വരുമാനം ഉണ്ടാക്കുന്ന വീട്ടമ്മ എന്ന പേരിൽ ആണ് താരത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.

![Beena Antony](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Beena-
Antony-News.jpg?resize=800%2C455&ssl=1)

Beena Antony

കൊച്ചിയിലെ ഒരു വീട്ടമ്മ നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ഒടുവിൽ
ഓൺലൈനിലൂടെ ജോലി കണ്ടെത്തുകയും പ്രതിമാസം നാലര ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കുകയും
ചെയ്യുന്നുവെന്നാണ് പരസ്യത്തിൽ പറയുന്നത്. ഈ വീട്ടമ്മയുടെ വിജയകഥ നിങ്ങൾക്ക് വിശ്വസിക്കാൻ
പ്രയാസം ആയിരിക്കും എന്നും എന്നാൽ ഇത് യഥാർത്ഥ കഥ ആണെന്നും പരസ്യത്തിൽ പറയുന്നുണ്ട്.
ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്സിലൂടെയാണ് ആഭാ കര്‍പാല്‍ വരുമാനമുണ്ടാക്കുന്നതെന്നും ഈ 
കോഴ്സിനെ കുറിച്ച് അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ പ്രവേശിക്കാനും
നിര്‍ദേശിച്ചിട്ടുണ്ട്.

![Beena Antony](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Beena-
Antony-photos.jpg?resize=640%2C854&ssl=1)

Beena Antony

ഇതിനെതിരെ പ്രതികരിച്ച് കൊണ്ട് ബീന ആന്റണിയും രംഗത്ത് വന്നിട്ടുണ്ട്. തനിക് ഇത്തരത്തിൽ
ഒരു സൈറ്റ് അറിയില്ല എന്നും ഈ വാർത്തയുമായി തനിക്ക് ഒരു തരത്തിലുള്ള ബന്ധം ഇല്ല എന്നും
ബീന ആന്റണി പ്രതികരിച്ചു.  അതിനാൽ തന്നെ ഈ സൈറ്റിനെതിരെ നിയമപരമായി മുന്നോട്ട് പോകാൻ
തീരുമാനിച്ചെന്നും താരം വ്യക്തമാക്കിയിരുന്നു. ഡാർക്ക് പാറ്റേൺ എന്ന തന്ത്രം ആണ് ഈ 
സൈറ്റ് പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
