# സൂക്ഷിച്ച് നോക്കേണ്ട..!! ഇത് നമ്മുടെ ബീന ആന്റണി തന്നെ…!!  പ്രേക്ഷകരുടെ മനം കവര്‍ന്ന ഫോട്ടോഷൂട്ട്

- Link: https://ml.b4blaze.com/film-news/beena-antony-new-photoshoot
- Published: 2022-03-29T11:44:28+05:30
- Author: Rahul

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച നടിയാണ്
ബീന ആന്റണി. നായികയായും സഹനടിയായും ഒരുകാലത്ത് ബിഗ്‌സ്‌ക്രീനില്‍ തിളങ്ങിയ താരം പിന്നീട്
സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. ഇപ്പോഴിതാ പ്രിയപ്പെട്ട നടിയുടെ
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. താരത്തിന്റെ പുതിയ
ലുക്ക് കണ്ട് ഇത് നമ്മുടെ ബീന ആന്റണി തന്നെയാണോ എന്നാണ് ആരാധകര്‍ ആശ്ചര്യത്തോടെ ചോദിക്കുന്നത്.

[https://www.instagram.com/p/CbeI9Q_pPE5/?utm_source=ig_web_copy_link](https://www.instagram.com/p/CbeI9Q_pPE5/?utm_source=ig_web_copy_link)

ബീന ആന്റണിയുടെ ബീച്ച് ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്. ബീന 
ആന്റണിയുടെ എല്ലാ വിശഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ബീനയുടെ ഭര്‍ത്താവും നടനുമായ
മനോജ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ പ്രാര്‍ത്ഥനയോടെ മലയാളികള്‍ എല്ലാം
അവരുടെ കൂടെ നിന്നിരുന്നു.

[https://www.instagram.com/p/CbeJCevpGWu/?utm_source=ig_web_copy_link](https://www.instagram.com/p/CbeJCevpGWu/?utm_source=ig_web_copy_link)

സ്വന്തമായി യൂട്യൂബ് ചാനല്‍ ഉള്ള ഈ കുടുംബത്തിന്റെ വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് പ്രേക്ഷകരും
ഏറ്റെടുക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വളരെ സജീവമായ ബീന ആന്റണിയുടെ പുതിയ
ഫോട്ടോകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്.

[https://www.instagram.com/p/CbeJWLfJ1WM/?utm_source=ig_web_copy_link](https://www.instagram.com/p/CbeJWLfJ1WM/?utm_source=ig_web_copy_link)

മഞ്ജുവാര്യരെ പോലെ ബീനയ്ക്കും പ്രായം പിറകോട്ടാണോ പോകുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ബീന ആന്റണി പങ്കുവെച്ച ഈ ബീച്ച് ഫോട്ടോകള്‍ ഇതിനോടകം തന്നെ ഒരുപാട് ലൈക്കുകളും കമന്റുകളും
നേടിക്കഴിഞ്ഞു.

 

 
