# എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്തെ പറ്റൂവെന്ന അവസ്ഥയാണെന്ന് ബീന ആന്റണി!

- Link: https://ml.b4blaze.com/film-news/beena-antony-new-post
- Published: 2022-12-04T13:16:19+05:30
- Author: Ajay

സിനിമ സീരിയൽ താരം ബീന ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റും അതിനൊപ്പമുള്ള
കുറിപ്പും വൈറലായി മാറുകയാണ്. കടുത്ത പനി പോലും വകവെക്കാതെ തന്റെ ഡബ്ബിങ് ജോലികൾ പൂർത്തിയാക്കുന്ന
താരത്തിന്റെ ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/beena.jpg?resize
=1280%2C720&ssl=1)

”എത്ര വയ്യെങ്കിലും തന്റെ ജോലി ചെയ്തെ പറ്റൂവെന്ന അവസ്ഥയാണ് ഇപ്പോൾ. സീരിയൽ, റെസ്‌റ്റെടുത്ത്
ഇരിക്കാൻ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെ എല്ലാം ഈശ്വരനെ ഏൽപ്പിച്ചിരിക്കുകയാണ്.
പുള്ളിക്ക് എല്ലാം അറിയാം.”ഇങ്ങനെയാണ് ബീന ആന്റണി തന്‌റെ ചിത്രത്തിനൊപ്പം കുറിച്ചത്
കൂടാതെ കുറച്ച് ദിവസങ്ങളായി വൈറൽ ഫീവറിന്റെ പിടിയിലാണെന്നും താരം കുറിച്ചു.നിരവധി പേർ
ചിത്രത്തന് കമന്റുമായി എത്തി. പെട്ടന്ന് തന്നെ സുഖം പ്രാപിക്കുന്നതിനായി ഞങ്ങൾ എല്ലാവരും
പ്രാർഥിക്കുണ്ട് എന്നായിരുന്ന  കമന്റുകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/beena-1.jpg?resize
=1280%2C720&ssl=1)

പ്രാർഥനകൾ നേർന്നവർക്ക് ബീന ആന്റണി നന്ദി അറിയിച്ചു. മൗനരാഗം,ആവണി എന്നിവയാണ് ബീന ആന്റണി
പ്രധാന കഥാപാത്രമായി എത്തുന്ന സീരിയലുകൾ. ആവണിയിൽ അമ്മ വേഷത്തിലാണ് താരം എത്തുന്നത്.
അടുത്തിടെ ബീനയുടെ ഭർത്താവും സിനിമ സീരിയൽ നടനുമായ മനോജിന് ബെൽസ് പൾസി രോഗം പിടിപെട്ടിരുന്നു.
പിന്നീട് താരം രോഗവിമുക്തനായി
