# കുഞ്ഞുണ്ണി മാഷും ബര്‍മുഡയിലുണ്ട്..! പോസ്റ്റ് പങ്കുവെച്ച് ഷെയ്ന്‍ നിഗം!

- Link: https://ml.b4blaze.com/film-news/bermuda-movie-updation-shane-shared-kunjunnimashs-poem
- Published: 2022-09-05T14:53:12+05:30
- Author: B4blaze News Desk

ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങാനുള്ള സിനിമയാണ് ബര്‍മുഡ.
പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്.
നടന്‍ ഷെയ്ന്‍ നിഗം തന്നെയാണ് ഇത് തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. കുഞ്ഞുണ്ണിമാഷും
ബര്‍മുഡയിലുണ്ട് എന്ന് കുറിച്ചാണ് ഒരു വീഡിയോ നടന്‍ പുറത്ത് വിട്ടിരിക്കുന്നത്. കുഞ്ഞുണ്ണി
മാഷിന്റെ ‘ഒരു ചെറിയ മരം അതിലൊരു വലിയ വനം അതാണെന്റെ മനം’ എന്ന കവിതാഭാഗം ചിത്രത്തില്‍
ഉപയോഗിച്ചിട്ടുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/barmooda.jpg?resize
=364%2C512&ssl=1)

first look poster of Shane Nigam’s Bermuda

ഞങ്ങളുടെ സിനിമയ്ക്ക് ഇതിലപ്പുറം ഒരു അടയാളപ്പെടുത്തലില്ല ആ വലിയ ചിന്തകന് ഓര്‍മ്മ 
പ്രമാണങ്ങള്‍.. ഈ വരികള്‍ നല്‍കിയ ഡിസി ബുക്ക്‌സിനും ഹൃദയം നിറഞ്ഞ നന്ദി.. എന്നാണ് 
പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഒന്നില്‍ അധികം തവണ റീലിസ് തീയതിയില്‍ മാറ്റം വരുത്തിയ ചിത്രമാണ് ബര്‍മുഡ. കോമഡി എന്റര്‍ടെയ്ന്‍മെന്റ്
വിഭാഗത്തില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് ഷെയ്ന്‍ നിഗത്തിന് ഒപ്പം മറ്റൊരു
കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

സിനിമയുടെ പോസ്റ്റും ഗാനങ്ങളും മറ്റ് അനുബന്ധ വീഡിയോ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍
തരംഗമായി മാറിയിരുന്നു. കശ്മീരി നടി ഷെയ്‌ലീ കൃഷന്‍ ആണ് ബര്‍മൂഡയില്‍ ഷെയ്ന്‍ നിഗത്തിന്റെ
നായികയായി എത്തുന്നത്. രാജീവ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സബ് ഇന്‍സ്‌പെക്ടര്‍
ജോഷ്വയുടെ അടുത്ത് ഇന്ദുഗോപന്‍ ഒരു പരാതിയുമായി എത്തുന്നതോടെയുള്ള സംഭവ വികാസങ്ങളാണ്
ചിത്രം പറയുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/bermuda.jpg?resize
=1280%2C720&ssl=1)

ഷെയ്‌നിനും വിനയ് ഫോര്‍ട്ടിനും ഒപ്പം ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, 
മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍,
ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും
മറ്റ് കഥാപാത്രങ്ങളെ അഭിനയിച്ച് എത്തുന്നു.
