# ഈ പെണ്‍കുട്ടി ഇത്തരത്തില്‍ പറയണമെങ്കില്‍ ‘പന്ത്രണ്ട്’ നല്ലൊരു സിനിമ തന്നെ ആയിരിക്കും- ഭദ്രന്‍

- Link: https://ml.b4blaze.com/film-news/bhadran-about-panthrand-movie
- Published: 2022-06-26T14:00:07+05:30
- Author: Sreekumar

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ലിയോ തദേവൂസ് ചിത്രം പന്ത്രണ്ട് തീയറ്ററുകളില്‍
മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍,
ദേവ് മോഹന്‍, ശ്രിന്ദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമയെ കുറിച്ച്
സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്റെ അസിസ്റ്റന്റ്
ആയിരുന്ന ലിയോ വ്യത്യസ്തമായൊരു സിനിമ ഉണ്ടാക്കിയിരിക്കുന്നു എന്നറിയുന്നതില്‍ ഒരുപാട്
സന്തോഷം തോന്നി എന്നാണ് അദ്ദേഹം ഈ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/12-movie.jpg?resize
=526%2C1033&ssl=1)

എന്നെ സ്‌നേഹിക്കുന്നവര്‍ ഈ സിനിമ കാണണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പന്ത്രണ്ട്
എന്ന സിനിമയെ കുറിച്ച് ഒരു പെണ്‍കുട്ടി പറഞ്ഞ വാക്കുകളും കൂടി പറഞ്ഞുകൊണ്ടാണ് പ്രേക്ഷകര്‍
എന്തുകൊണ്ട് ഈ സിനിമ കണ്ടിരിക്കണം എന്ന് ഭദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
യാദൃശ്ചികമായി കണ്ട ഒരു പെണ്‍കുട്ടിയുടെ കമെന്റ് എന്നെ കൂടുതല്‍ ഉന്മേഷവാനാക്കുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/bhadran-pic.jpg?
resize=696%2C522&ssl=1)

എന്നാണ് ഭദ്രന്‍ കുറിയ്ക്കുന്നത്.’പന്ത്രണ്ട് ‘ കാണാന്‍ ഉണ്ടായ ഏക കാരണം ലോനപ്പന്‍ 
എന്ന സിനിമ ആണ്.. പന്ത്രണ്ട് ഒരു ഗംഭീര സിനിമ ആണെന്നും പൂര്‍ണമായി ഒരു സംവിധായകന്റെ
സിനിമയാണെന്നും ആയിരുന്നു സിനിമ കണ്ട ഒരു പെണ്‍കുട്ടിയുടെ കമന്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/fb-22.jpg?resize
=626%2C585&ssl=1)

ഈ പെണ്‍കുട്ടി ഇത്തരത്തില്‍ ഒന്ന് പറയണമെങ്കില്‍ 12 നല്ലൊരു സിനിമ തന്നെ ആയിരിക്കും
എന്നും ദിനങ്ങള്‍ മാറ്റിവെയ്ക്കാതെ എത്രയും വേഗം കാണുക..എന്നുമാണ് ഇതുവരെ പന്ത്രണ്ട്
സിനിമ കാണാത്തവരോടായി ഭദ്രന്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/fb33.jpg?resize=
622%2C408&ssl=1)

എന്തൊക്കെയോ പ്രതീക്ഷിപ്പിച്ചത് പോലെ തന്നെ പന്ത്രണ്ട് എന്ന സിനിമയെ കുറിച്ച് നല്ല 
അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു.. അത് തനിക്കും അഭിമാനിക്കാന്‍ വകയുണ്ടാക്കി എന്നുമാണ്
സംവിധായകന്‍ ഭദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.
