# ‘തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു’ ജോജുവിനെ പ്രശംസിച്ച് ഭദ്രന്‍

- Link: https://ml.b4blaze.com/film-news/bhadran-praises-joju-georges-perfomance-in-madhuram
- Published: 2022-02-10T17:44:08+05:30
- Author: Gargi

അഹമ്മദ് കബീര്‍ ജോജു ജോര്‍ജിനേയും ശ്രുതി രാമചന്ദ്രനേയും കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ
മധുരം സിനിമയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. സിനിമയിലെ ജോജു ജോര്‍ജിന്റെ അഭിനയത്തെ
പ്രത്യേകം അഭിനന്ദിച്ചു അദ്ദേഹം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.‘
ജോജൂ… തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു.
കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകില്‍ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച
പ്രണയഭാവങ്ങള്‍ ഒരു രക്ഷയുമില്ലെന്ന് അദ്ദേഹം കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/madhuram-review.
jpg.image_.845.440.jpg?resize=845%2C440&ssl=1)

**ഭദ്രന്റെ വാക്കുകള്‍:**

ഇന്നലെ രാത്രി കാനഡയിലെ എന്റെ ഒരു സുഹൃത്ത് വിളിച്ച് ‘ മധുരം ‘ സിനിമ കണ്ടിരുന്നോ? 
കുറേ കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിന്റെ
സന്തോഷത്തിലാണ് ഞാന്‍ എന്ന് പറഞ്ഞു.

ജോജു ജോര്‍ജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയറ്ററില്‍ കണ്ട് ഇറങ്ങിയപ്പോള്‍
എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവില്‍ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ
ബൈസ്റ്റാന്‍ഡേഴ്‌സിന്റെ പിറകില്‍ സ്വരുക്കൂട്ടിയെടുത്ത അര്‍ത്ഥവത്തായ ഒരു തിരക്കഥ. 
അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും
ഒക്കെ കൂട്ടി കൂട്ടി ഒരു നൂറു മാര്‍ക്കിന്റെ സിനിമ

അഹമ്മദ് അഭിനന്ദനങ്ങള്‍. മേലിലും നിങ്ങളുടെ സിനിമകള്‍ക്ക് ഈ മധുരം ഉണ്ടാവട്ടെ. ജോജൂ…
തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ
മുട്ടിതടിയ്ക്ക് പിറകില്‍ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങള്‍
ഒരു രക്ഷയുമില്ല.ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദര്‍ഭങ്ങള്‍ നേരില്‍ കാണുമ്പോള്‍
പറയാം…
