# 1983 ലെ നിവിന്റെ മകൻ കണ്ണനെ കണ്ടോ ? ആളാകെ മാറി… ബോളിവുഡ് നടനെ പോലെയുണ്ടെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/bhagath-abrid-latest-picture
- Published: 2023-07-23T14:53:29+05:30
- Author: Shilpa

മലയാളികൾ നെഞ്ചിലേറ്റിയ നിവിൻ പൊളി ചിത്രമായിരുന്നു 1983. ക്രിക്കറ്റ് പശ്ചാത്തലത്തിൽ
പുറത്തിറങ്ങിയ ചിത്രം ഇന്നും പലരുടെയും ഫേവറൈറ്റ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-132229-300x150.png?resize=748%2C374&ssl=1)

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2014 ൽ തീയറ്ററുകളിൽ എത്തിയ ചിത്രത്തിൽ നിവിന്റെ മകനായ
കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എബ്രിഡ് ഷൈന്റെ തന്നെ മകൻ ആയിരുന്നു. ഭഗത് 
എബ്രിഡിന്റെ ഇപ്പോഴത്തെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-132057-247x300.png?resize=784%2C952&ssl=1)

വളർന്നു വലിയ പയ്യൻ ആയിരിക്കുന്നു കണ്ണൻ എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. സൗബിൻ ഷാഹിർ
ചിത്രം മ്യാവുവിൽ സൗബിന്റെ മകനായി എത്തിയതും ഭഗത് തന്നെയായിരുന്നു. ഭഗതിന്റെ നായകനായുള്ള
രംഗപ്രവേശം എപ്പോഴാണ് എന്ന ചോദ്യമാണ് ഇപ്പോൾ കൂടുതലായും ഉയരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-132117-300x238.png?resize=783%2C621&ssl=1)
