# ഇപ്പോളും അതിനോടുള്ള എന്റെ ഹരം കെട്ടടങ്ങിയിട്ടില്ല , ഭാഗ്യലക്ഷ്മി 

- Link: https://ml.b4blaze.com/film-news/bhagya-lakshmi-talk-about-in-dubbing-in-movies
- Published: 2023-07-20T16:59:15+05:30
- Author: B4blaze News Desk

സംഭാഷണ ശൈലി കൊണ്ട് മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയും, ഡബ്ബിങ് ആർട്ടിസ്റ്റുമാണ്
ഭാഗ്യ ലക്ഷ്മി, ഇപ്പോൾ താൻ ശബ്ദം കൊടുക്കുന്ന ചില രംഗങ്ങളെ കുറിച്ച് പറയുകയാണ് താരം,
സ്പടികം എന്ന ചിത്രത്തിൽ ഉർവശി  കള്ളും കുടിച്ചു സംസാരിക്കുന്ന സീൻ ഉണ്ട് അതിനു താൻ
ഒരു കുപ്പിയുടെ സഹായത്തോടെ ആയിരുന്നു ചെയ്യ്തത്. ഒരു പൊട്ടുന്ന കുപ്പിയിൽ വെള്ളം നിറച്ചിട്ടാണ്
താൻ അത് ചെയ്യ്തത്, ശരിക്കും പറഞ്ഞാൽ ഇതൊക്കെ ചെയ്യുമ്പോൾ വലിയ ഹരം ആണ് ഉള്ളത് ഭാഗ്യലക്ഷ്മി
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bhagaylashmi1.jpg?
resize=960%2C540&ssl=1)

താൻ മൈക്കിന് മുന്നിൽ നിൽകുമ്പോൾ എനിക്കതു ചെയ്യണം ഇത് ചെയ്യണമെന്നൊക്ക തോന്നും, യുവതുർക്കി
എന്ന ചിത്രത്തിൽ ഫൈറ്റ് സീൻ ചെയ്യുന്ന താരത്തിനെ ആദ്യമായാണ് താൻ ശബ്‍ദം കൊടുത്തത്, 
അതിൽ ആ ക്യാരക്ടർ പുറത്തോട്ടു പോകുമ്പോൾ അബു സലീമിനെ ഒരു ചവിട്ട് കൊടുത്തിട്ടാണ് സംഭാഷണം
പറയുന്നത്, ശരിക്കും താന് മൈക്കിന് നേരെ കാലു പൊക്കി, ചുറ്റിനും നിന്നവർ ചിരിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bhagya-lakshmi2.
jpg?resize=897%2C563&ssl=1)

സംവിധയകാൻ ഭദ്രൻ സാർ പറയുമായിരുന്നു ഫൈറ്റ് ചെയ്യുന്ന സീനിൽ ശബ്ദം കൊടുക്കുമ്പോൾ നിനക്കും
ആ ഫൈറ്റിന്റെ ഫീൽ ഉണ്ടാകണം എന്ന്, ശരിക്കും ഇപ്പോളും എനിക്ക് ശബ്ദം നൽകുന്നതിനുള്ള 
ഹരം കെട്ടടങ്ങിയിട്ടില്ല ഭാഗ്യലക്ഷ്മി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bhagya-lakshmi4.
jpg?resize=937%2C545&ssl=1)

 
