# ശ്രേയസിനും കുടുംബത്തിനുമൊപ്പം!! പുതിയ ചിത്രവുമായി ഭാഗ്യ

- Link: https://ml.b4blaze.com/film-news/bhagya-suresh-shares-new-photo
- Published: 2024-01-27T22:35:33+05:30
- Author: Anu

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടന്‍ സുരേഷ് ഗോപിയുടേത്. താരവും മക്കളുമെല്ലാം ആരാധകരുടെ
പ്രിയപ്പെട്ടവരാണ്. വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടവുമാണ്. ദിവസങ്ങള്‍ക്ക് 
മുന്‍പായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായത്. ദിവസങ്ങള്‍ നീണ്ട
വിവാഹാഘോഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളും വൈറലായിരുന്നു.
  ഇപ്പോഴിതാ
വിവാഹ ശേഷം ശ്രേയസിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ പങ്കുവച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ശ്രേയസും ഭാഗ്യയും. ആ അടുപ്പമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുന്നത്.
മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ബിസിനസുകാരനാണ്
ശ്രേയസ്.  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരപുത്രിയുടെ വിവാഹം നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും എല്ലാവരും
പങ്കെടുത്ത വിവാഹാഘോഷമായിരുന്നു നടന്നത്. ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍
വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും സംഘടിപ്പിച്ചിരുന്നു. താരങ്ങളെല്ലാം
കുടുബസമേതമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
