# ഞാൻ മക്കളെ എടാ എന്ന് പോലും വിളിക്കാറില്ല, ഭാഗ്യലക്ഷ്മി പറയുന്നു

- Link: https://ml.b4blaze.com/film-news/bhagyalakshmi-about-her-sons
- Published: 2021-02-17T12:07:11+05:30
- Author: Rahul

ഏറെ സംഭവ ബഹുലമായ കഥകളുമായി ബിഗ്‌ബോസ് മുന്നോട്ട്പോകുകയാണ് , ആർക്കും അത്ര സുപരിചിതർ
അല്ലാത്ത വ്യക്തികളാണ് ബിഗ്‌ബോസിൽ എത്തിയത്, എന്നാൽ ഇപ്പോൾ എല്ലാവരെയും കേരളക്കര അറിയാൻ
തുടങ്ങിയിരിക്കുകയാണ്, എന്നാല്‍ ഓരോരുത്തരും ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന കാര്യത്തില്‍
സംശയമില്ല. ആദ്യത്തെ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുകയാണ്.
ക്യാപ്റ്റന്‍സി ടാസ്‌കില്‍ വിജയിച്ച് ഈ സീസണിലെ ആദ്യ മത്സരാര്‍ഥിയായത് ഭാഗ്യലക്ഷ്മിയായിരുന്നു.
ലക്ഷ്മി ജയനുമായിട്ടുള്ള മത്സരത്തില്‍ നിന്നും മറ്റ് മത്സരാര്‍ഥികളുടെ എല്ലാം താല്‍പര്യ
പ്രകാരമാണ് ഭാഗ്യലക്ഷ്മിയ്ക്ക് ആദ്യത്തെ അവസരം ലഭിച്ചത്. രണ്ടാമത്തെ ദിവസം രാത്രി ഭാഗ്യലക്ഷ്മി
മജ്‌സിയക്ക് ഒപ്പമിരുന്ന് സംസാരിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/bhagyalakshmi.jpg?
resize=1200%2C625&ssl=1)

മജ്‌സിയ വിവാഹതിയാവുന്നില്ലേ എന്നതിനെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. ഇനിയൊരു പരാജയം
2018 ല്‍ എനിക്ക് വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ അത് മുടങ്ങി പോയെന്ന് മജ്‌സിയ
വെളിപ്പെടുത്തി. ആദ്യം ഭയങ്കര സപ്പോര്‍ട്ടീവ് ആയിരുന്നു. പിന്നെ ഞാന്‍ ഉയരങ്ങളിലേക്ക്
പോകാന്‍ തുടങ്ങിയപ്പോള്‍ അവന് ഈഗോ വര്‍ക്ക് ചെയ്തു. ഇതോടെ നീ അവിടെ പോകണ്ട, ഇവിടെ പോകണ്ട
എന്ന് പറയാന്‍ തുടങ്ങി. ഒടുവില്‍ ആ ബന്ധം വേണ്ടെന്ന് ഞാന്‍ പറഞ്ഞതോടെ വീട്ടുകാരും അങ്ങനൊരു
തീരുമാനത്തില്‍ എത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/bhagyalakshmip-l-
facebook.jpg?resize=660%2C440&ssl=1)

ബിഗ്‌ബോസിൽ എത്തിയതോടെ കളം  മാറി ചവിട്ടുകയാണ് താരം, ഇപ്പോൾ പുറത്ത് വിട്ട പുതിയ പ്രോമോ
വീഡിയോയിൽ ഭാഗ്യലക്ഷ്മി ചോദിക്കുന്നത്, നമ്മുടെ വീട്ടിൽ ആരും എടാ പോടാ എടീ എന്നൊന്നും
ഞങ്ങൾ വിളിക്കാറില്ല എന്നും താരം പറയുന്നു, ഞാൻ എന്റെ മക്കളെ പോലും എടാ എന്നൊന്ന് വിളിക്കാറില്ല,
ഈ വാക്കുകൾ കേട്ട് അമ്പരപ്പോടെ ഇരിക്കുകയാണ് പ്രേക്ഷകർ
