# ഭർത്താവുമായി വേർപിരിഞ്ഞു എന്ന് കരുതിയാണ് ഇയാൾ ഇങ്ങനെ ഒരു കമെന്റ് ഇട്ടത്

- Link: https://ml.b4blaze.com/film-news/bhama-about-comment
- Published: 2023-06-27T09:16:18+05:30
- Author: Rahul

ഭാമയെ അറിയാത്ത സിനിമ പ്രേമികൾ കുറവാണ്.  നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക്
എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത.
തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ
അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ
ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ
ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു. കുറച്ച് നാളുകൾക്ക്
മുൻപാണ് ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/bhama4.jpg?resize
=1440%2C1440&ssl=1)

എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ഭാമയും അരുണും വിവാഹമോചിതരായി എന്ന തരത്തിൽ ഉള്ള വാർത്തകൾ
പ്രചരിച്ചിരുന്നു. അരുൺമൊത്തുള്ള ചിത്രങ്ങൾ എല്ലാം ഭാമ തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്ന്
പിൻവലിച്ചതോടെയാണ് ഇരുവരും തമ്മിൽ വിവാഹമോചിതരായി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
എന്നാൽ ശേഷം ഭാമ തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെ ആരാധകരും സംശയത്തിൽ
ആയി എന്നതാണ് സത്യം. എന്നാൽ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ഭാമ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം താൻ യാത്ര പോയതിന്റെ ചിത്രങ്ങളും ഭാമ പതിവ് പോലെ തന്റെ ഇൻസ്റ്റാഗ്രാം
പേജിൽ പങ്കുവെച്ചിരുന്നു.

![Bhama (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/Bhama-2.
jpg?resize=1080%2C1350&ssl=1)

എന്നാൽ ഒരാൾ ഭാമയെ കളിയാക്കും വിധമുള്ള കമെന്റുമായാണ് എത്തിയത്. സിംഗിൾ ലൈഫ് അടിച്ച്
പൊളിക്കുവാണല്ലേ എന്നാണ് ഒരാൾ താരത്തിന്റെ ചിത്രത്തിന് നൽകിയ ഒരു കമെന്റ്. ഭർത്താവുമായി
വിവാഹമോചനം നേടി എന്ന് കരുതിയാണ് ഇയാൾ ഇത്തരത്തിൽ ഒരു കമെന്റുമായി താരത്തിനെ പരിഹസിക്കാൻ
എത്തിയത്. എന്നാൽ ഇയാൾക്ക് തക്ക മറുപടിയും ഭാമ കൊടുത്തു. സിംഗിൾ ലൈഫ് ആകുമ്പോൾ പറയാട്ടോ.
ഇപ്പോൾ അല്ല എന്നാണ് ഭാമ ഇയാൾക്ക് നൽകിയ മറുപടി. താരത്തിട്നെ മറുപടിയെ പിന്തുണച്ച് 
കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
