# സംവിധായകനെ തല്ലിയതിന്റെ കാരണം പറഞ്ഞു ഭാമ

- Link: https://ml.b4blaze.com/film-news/bhama-about-simla
- Published: 2023-06-13T11:18:51+05:30
- Author: Rahul

ഭാമയെ അറിയാത്ത സിനിമ പ്രേമികൾ കുറവാണ്.  നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക്
എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത.
തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ
അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ
ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ
ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു. കുറച്ച് നാളുകൾക്ക്
മുൻപാണ് ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/bhama4.jpg?resize
=1440%2C1440&ssl=1)

എന്നാൽ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം എങ്കിലും തന്റെ ബിസിനെസ്സിൽ
ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഭാമ ഇപ്പോൾ. എന്നാൽ അഭിനയത്തിൽ സജീവമായി നിന്ന സമയത്തെ
ഭാമയുടെ പേരിൽ പ്രചരിച്ച ചില കഥകളുടെ സത്യാവസ്ഥ എന്താണെന്ന് പറയുകയാണ് താരം ഇപ്പോൾ.
ഭാമ ഒരു സംവിധായകനെ ഷൂട്ടിങ് സെറ്റിൽ വെച്ച് തല്ലി എന്നാണ് വാർത്ത പ്രചരിച്ചത്. ഭാമയെ
അടുത്ത് അറിയാവുന്നവർ എല്ലാം ഈ വാർത്ത കേട്ട് അമ്പരന്നു എന്നതാണ് സത്യം. കാരണം ഭാമ 
അത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുമോ എന്ന് താരത്തിനെ അടുത്ത് അറിയാവുന്നവർ സംശയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഭാമ.

![Bhama (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/Bhama-2.
jpg?resize=1080%2C1350&ssl=1)

ഞാൻ തല്ലി എന്നത് സത്യമാണ്. എന്നാൽ പ്രചരിക്കുന്ന എല്ലാ വാർത്തയും ശരിയല്ല. ഒരു കന്നഡ
സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം നടക്കുന്നത്. ചിത്രീകരണത്തിന് വേണ്ടി സിംലയിൽ എത്തിയതായിരുന്നു
തങ്ങൾ. അവിടെ നടക്കാൻ ഇറങ്ങിയപ്പോൾ ഒരാൾ എന്റെ ശരീരത്തിൽ വന്നു തട്ടി. എന്താടാ നീ കാണിച്ചത്
എന്ന് പറഞ്ഞു ഞാൻ അപ്പോൾ തന്നെ അവനെ അടിച്ചു. ഇത് കണ്ടു സംവിധായകനും പ്രൊഡക്ഷൻ മാനേജരും
ഒക്കെ ഓടി വന്നിരുന്നു. തിരക്കിൽ സംഭവിച്ചതാണ് എന്നൊക്കെയാണ് അയാൾ പറഞ്ഞത്. അതാണ് നടന്നത്.
അല്ലാതെ സംവിധായകൻ എന്നോട് മോശമായി പെരുമായില്ല, ഞാൻ അദ്ദേഹത്തെ അടിച്ചിട്ടുമില്ല എന്നുമാണ്
ഭാമ പറയുന്നത്.
