# വിവാഹശേഷമുള്ള അരുണിന്റെ ആദ്യ പിറന്നാൾ !! ഭർത്താവിന് സർപ്രൈസ് നൽകി ഭാമ

- Link: https://ml.b4blaze.com/film-news/bhama-birthday-surprise-for-arun
- Published: 2020-04-27T11:55:56+05:30
- Author: Rahul

അടുത്തിടെയായിരുന്നു ഭാമയുടെ വിവാഹം നടന്നത്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍
പങ്കുവെച്ച്‌ താരമെത്തിയിരുന്നു. അഭിനയ രംഗത്ത് തുടരുമെന്നായിരുന്നു താരം പറഞ്ഞത്. 
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. ഇതോടെ യാത്രകളെല്ലാം
മുങ്ങുകയായിരുന്നു. വിവാഹ ശേഷം കുറച്ച്‌ അമ്ബലങ്ങളില്‍ പോയതല്ലാതെ മറ്റ് യാത്രകള്‍ക്കൊന്നും
സമയം കിട്ടിയിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.

![bhama arun](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/bhama-
arun.jpg?resize=960%2C640&ssl=1)

വിഷു വിശേഷങ്ങള്‍ പങ്കുവെച്ച്‌ ഭാമയും അരുണും എത്തിയിരുന്നു. പിറന്നാള്‍ ദിനത്തില്‍
ഭര്‍ത്താവ് അരുണിന് സര്‍പ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് ഭാമ, വിവാഹത്തിനു ശേഷമുള്ള
അരുണിന്റെ ആദ്യ പിറന്നാള്‍ കൂടിയായിരുന്നു ഇത്. ഹാപ്പി ബര്‍ത്ത് ഡേ അപ്പു എന്നെഴുതിയ
കേക്കും അരുണിന്റെ പഴയകാല ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ആശംസ. നിരവധി പേരാണ് അരുണിന്
ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. അരുണിനെ അപ്പുവെന്നാണ് താന്‍ വിളിക്കാറുള്ളതെന്നു
താരം പറയുന്നു.

⌊bhama⌉⌊bhama⌉അരുണിന്‍റെ പഴയകാല ചിത്രം കണ്ട് ചിയാന്‍ വിക്രമിനെപ്പോലെയുണ്ടെന്നും 
ഉണ്ണി മുകുന്ദനപ്പോലെയിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ
സുഹൃത്താണ് അരുണ്‍. സുഹൃത്തുക്കളായിരുന്നു ഭാമയും അരുണും. അതിന് ശേഷം ഇരുവീട്ടുകാരും
ആലോചിച്ച്‌ വിവാഹം തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയുമുള്‍പ്പടെ 
വന്‍താരനിരയായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.
