# ഭാമയുടെ മാലാഖ, ആദ്യമായി മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്ക് വച്ച് താരം

- Link: https://ml.b4blaze.com/film-news/bhama-daughter-first-video
- Published: 2021-11-10T11:19:44+05:30
- Author: Rahul

നിവേദ്യം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നടിയാണ് ഭാമ. പിന്നീട് ഒട്ടനവധി
ചിത്രങ്ങളിലൂടെ ഭാമ മലയാളികളുടെ മനസില്‍ ഇടം പിടിച്ചു. ശാലീന സൗന്ദര്യമുള്ള ഭാമയോട്
മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. 2007 സംവിധായകന്‍ ലോഹിതദാസിന്റെ ചിത്രത്തിലൂടെയാണ്
ഭാമയെത്തിയത്. പിന്നീട് കന്നഡ സിനിമകളിലും താരം തിളങ്ങി.

 കഴിഞ്ഞ വര്‍ഷമായിരുന്നു ബിസിനസ് മാന്‍ അര്‍ജുന്‍ ജഗദീഷുമായി ഭാമയുടെ വിവാഹം നടന്നത്.
2019 വരെ മലയാള സിനിമാ ലോകത്ത് സജീവമായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും താത്കാലികമായി
ഇടവേളയെടുത്തിരിക്കുന്ന ഭാമ തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി
പങ്ക് വയ്ക്കാറുണ്ട്. പക്ഷെ, ഭാമ ഗര്‍ഭിണിയാണെന്ന വിവരം കുഞ്ഞുണ്ടായതിന് ശേഷമാണ് ആളുകള്‍
അറിഞ്ഞത്. മകള്‍ പിറന്ന വിവരം ഭാമ തന്നെയാണ് പങ്ക് വച്ചത്.

 ഇപ്പോള്‍ കുഞ്ഞിനൊപ്പം ജീവിതം ആഘോഷമാക്കുന്ന തിരക്കിലാണ് ഇരുവരും. കുഞ്ഞിനൊപ്പം ഉള്ള
ഭാമയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഊട്ടിയിലെ ഒരു 
റിസോര്‍ട്ടില്‍ ഗാര്‍ഡനില്‍ കുഞ്ഞിനെ കൈയിലെടുത്തു നടക്കുന്ന ഭാമയാണ് വീഡിയോയില്‍. 
ചലച്ചിത്രരംഗത്തെ സുഹൃത്തുക്കള്‍ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി 
എത്തിയത്. സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി
താരം പറഞ്ഞത് ഇപ്പോള്‍ കുഞ്ഞിനൊപ്പം ഉള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് എന്നാണ്.

 

 

 
