# ദുബായ് ടൈംസ്!! അമൂല്യനിമിഷം…ദുബായില്‍ ഒരുമിച്ച് മീര നന്ദനും ഭാമയും

- Link: https://ml.b4blaze.com/film-news/bhama-with-meera-nandan-at-dubai
- Published: 2022-11-24T15:10:57+05:30
- Author: Anu

മീര നന്ദനും ഭാമയും മലയാളത്തിന്റെ പ്രിയ താരങ്ങളാണ്. രണ്ടുപേരും ഇപ്പോള്‍ സിനിമയില്‍
സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. മീര നന്ദനും ഭാമയും അടുത്ത സുഹൃത്തുക്കളുമാണ്.
ലോഹിതദാസിന്റെ നിവേദ്യത്തിലൂടെയാണ് ഭാമയുടെ സിനിമാ എന്‍ട്രി. ലാല്‍ ജോസിന്റെ മുല്ലയില്‍
ദിലീപിന്റെ നായികയായാണ് മീര സിനിമാലോകത്തെത്തിയത്.

ഭാമയ്ക്ക് അടുത്തിടെ ഗോള്‍ഡന്‍ വിസയും ലഭിച്ചിരുന്നു. ഭാമ വിവാഹശേഷം കുടുംബത്തിന്റെ
തിരക്കിലാണ്. മകള്‍ ഗൗരിയ്‌ക്കൊപ്പം തിരക്കിലാണ് താരം. സിനിമയില്‍ നായികയായി തിളങ്ങുമ്പോഴായിരുന്നു
താരത്തിന്റെ വിവാഹം. ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹശേഷം അഭിനയത്തില്‍
നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് താരം.
  സോഷ്യല്‍മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം
താരം പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ കരിയറില്‍ ബിസിനസിലേക്കും താരം ചുവടുവയ്പ്പും
ഭാമ നടത്തിയിരുന്നു. ഭാമ ‘വാസുകി’ എന്ന വസ്ത്ര ബ്രാന്‍ഡ് ആരംഭിച്ചിട്ടുണ്ട്. കുറച്ചു

മീര നിലവില്‍ ദുബായില്‍ റേഡിയോയില്‍ ആര്‍.ജെയായി തിളങ്ങുകയാണ്. വര്‍ഷങ്ങളായി ദുബായില്‍
തന്നെയാണ് താമസം. അഭിനയത്തിനൊപ്പം തന്നെ ആര്‍ജെ ലൈഫും ആസ്വദിക്കുന്നുണ്ടെന്നും താരം
പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയിലൂടെ മീരയും വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
  ഭാമ പങ്കിട്ട
സൗഹൃദക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്. നാളുകള്‍ക്ക് ശേഷമായി മീരയെ 
കണ്ട സന്തോഷമാണ് ഭാമയും പങ്കുവെച്ചത്. ദുബായ് ടൈംസ് എന്ന ക്യാപ്ഷനോടെയായാണ് ഭാമ ഫോട്ടോകള്‍
പങ്കുവെച്ചത്. ഷോര്‍ട്സും ടീഷര്‍ട്ടുമാണ് ഭാമയുടെ വേഷം. ഈ ലുക്ക് കിടുക്കിയെന്നും കമന്റുകളുണ്ട്.
പതിവ്പോലെ തന്നെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും ചിലരെത്തി.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര മലയാള സിനിമയിലേക്ക് മടങ്ങി വരുകയാണ്. ‘എന്നാലും 
ന്റെളിയാ’ എന്ന സൂരജ് വെഞ്ഞാറമൂട് ചിത്രത്തിലൂടെയാണ് മീര നന്ദന്റെ തിരിച്ചുവരവ്.

>  
> View this post on Instagram
>  
> [A post shared by Bhamaa (@bhamaa)](https://www.instagram.com/p/ClToOO3vGA4/?utm_source=ig_embed&utm_campaign=loading)
