# ചിലർ അങ്ങനെ ചെയ്തു എന്ന് കരുതി എന്റെ ജീവിതത്തിനു ഒന്നും സംഭവിക്കാൻ പോകുന്നില്ല

- Link: https://ml.b4blaze.com/film-news/bhavana-about-film
- Published: 2021-08-26T09:53:06+05:30
- Author: Sreekumar

നമ്മൾ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഭാവന, തുടക്ക കാലത്ത്
സഹോദരിയെയും കൂട്ടുകാരിയേയും ഭാവന വേഷങ്ങൾ ചെയ്തിരുന്നു, പിന്നീട് താരത്തെ തേടി നായികാ
പദവി എത്തിച്ചേർന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന
സജീവമാണ്. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്.
റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്,
പിന്നീട് ഇവർ വിവാഹിതരാകുകയും ചെയ്തു, വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്
ഭാവന.നവീനോടൊപ്പം ബാംഗ്ലൂർ ആണ് താരം താമസിക്കുന്നത്, ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ്
മലയാള സിനിമ പ്രേമികൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/bhavana-naveen-instagram-
photos-004.jpg?resize=640%2C800&ssl=1)

മലയാളത്തിൽ ഭാവനയുടേതായായി ചിത്രങ്ങൾ കുറവാണ് എങ്കിലും കന്നടയിൽ നിരവധി ചിത്രങ്ങൾ ആണ്
താരത്തിന്റേതായി ഇറങ്ങുന്നത്. ഇനി മൂന്ന് ചിത്രങ്ങൾ ആണ് ഭാവനയുടേതായി ഇറങ്ങാൻ പോകുന്നത്.
എന്നാൽ മലയാള സിനിമയിൽ ഇപ്പോൾ അഭിനയിക്കാത്തതിന്റെ കാരണം ഒരു അഭിമുഖത്തിൽ ഭാവന പറഞ്ഞിരുന്നു.
അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭാവനയുടെ വാക്കുകൾ ഇങ്ങനെ, ഇഷ്ടമില്ലാത്തവരെ
ഒഴിവാക്കുന്ന ഒരു രീതി മലയാള സിനിമയിൽ പൊതുവെ ഉണ്ട്. അതിനു ഞാൻ മാത്രമല്ല, നിരവധി പേരാണ്
ഇര ആയിട്ടുള്ളത്. മലയാള സിനിമയുടെ തന്നെ ഒരു സ്വഭാവം ആണ് അത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/bhavana-1.jpg?resize
=1080%2C1350&ssl=1)

എന്നാൽ സിനിമ ഇല്ലെങ്കിൽ പോലും എന്നെ ആർക്കും അങ്ങനെ തോൽപ്പിക്കാൻ കഴിയില്ല. കാരണം 
എന്റെ ജീവിതം എന്നാൽ സിനിമ അല്ല. അത് കൊണ്ട് തന്നെ സിനിമയിൽ എനിക്ക് അവസരം കുറഞ്ഞത്
കൊണ്ടോ കുറച്ച് പേര് എന്നെ മാറ്റി നിർത്തിയത് കൊണ്ടോ അത് ഒരിക്കലും എന്റെ ജീവിതത്തെ
ബാധിക്കില്ല. എന്റെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് എന്റെ സംബന്ധിച്ചിടത്തോളം
സിനിമ എന്ന് പറയുന്നത്. സിനിമ എന്നാൽ എന്റെ തൊഴിൽ. ആ സിനിമ ഇല്ലെങ്കിലും എനിക്ക് അതിനു
അപ്പുറത്തേക്ക് ഒരു ജീവിതം ഉണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയെങ്കിലും
ഒരു പക്ഷെ എനിക്ക് എന്റെ കരിയറിനെ ബാധിക്കാം, എന്നാൽ അത് ഒരിക്കലും എന്റെ ജീവിതത്തെ
ബാധിക്കില്ല എന്നുമാണ് ഭാവന പറഞ്ഞത്.
