# എന്നെ പറ്റി കൂടുതൽ കേട്ടിട്ടുള്ളത് ഞാൻ പല സഥലങ്ങളിലും പോയി അബോർഷൻ ചെയ്‌തെന്ന്! ഗോസിപ്പുകളെ കുറിച്ച് ഭാവന 

- Link: https://ml.b4blaze.com/film-news/bhavana-about-gosipps-in-film-industry
- Published: 2024-04-30T12:03:25+05:30
- Author: Suji

തന്നെക്കുറിച്ച് വന്നതിൽ ഞെട്ടിച്ച ചില ഗോസിപ്പുകളെ കുറിച്ച് തുറന്നു പറയുകയാണ് നടി
ഭാവന, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തുന്നത്. ഞാൻ
മരിച്ച് പോയെന്ന്പോലും  കേട്ടിട്ടുണ്ട്.അതുപോലെ  പുറത്ത് പറയാൻ പറ്റാത്ത പലതും ഗോസിപ്പ്
കോളങ്ങളിൽ എന്നെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു, ആലുവയിൽ
അബോർഷൻ ചെയ്തു, കൊച്ചിയിൽ അബോർഷൻ ചെയ്തു, ചെന്നെെയിൽ അബോർഷൻ ചെയ്തു എന്നൊക്കെ ഞാൻ
എന്നെപ്പറ്റി തന്നെ കേട്ടിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/bh3.jpeg?resize=
640%2C800&ssl=1)

ഞാൻ എന്നെ കുറിച്ചുള്ള ഗോസിപ്പുകളിൽ കൂടുതൽ കേട്ടിട്ടുള്ളത് പല സ്ഥലങ്ങളിൽ പോയി അബോര്ഷന്
ചെയ്യ്തു എന്നാണ്, ഞാനെന്താ പൂച്ചയോ,ആരെങ്കിലും ചോദിച്ചാൽ ചെയ്തൂ എന്നങ്ങ് വിചാരിക്കുക.
ഇനി അതേക്കുറിച്ച് ചോദിക്കരുതെന്ന് പറയുമായിരുന്നു നടി പറയുന്നു. കരിയർ തുടങ്ങി ഒന്ന്
രണ്ട് വർഷത്തിനുള്ളിൽ തന്നെ ഇതുപോലെയൊക്കെ കേൾക്കുമ്പോൾ എന്തായിതെന്ന് തോന്നുമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/bh4.jpeg?resize=
640%2C800&ssl=1)

ഒരു സമയത്ത് ഞാനും നടൻ  അനൂപ് മേനോനുമായി  എന്റെ കല്യാണം കഴിഞ്ഞെന്ന് വരെ വാർത്തകൾ 
വന്നിട്ടുണ്ട്.  പിന്നെ അത് മുടങ്ങി, പിന്നെ ഞങ്ങൾ ഡിവോഴ്സായി, വീണ്ടും തിരിച്ച് വന്നു
എന്നൊക്കെ കേട്ട് അവസാനം എന്തെങ്കിലും ആയിക്കോട്ടെയെന്ന് താൻ കരുതിയെന്നും . ഞാൻ സീരിയസാകണമൊന്നൊക്കെ
വിചാരിക്കാറുണ്ട് ഭാവന പറയുന്നു, ഇപ്പോൾ നടിയുടെ നടികർ ആണ് റിലീസ് ആകാനുള്ള ചിത്രം,
ടോവിനോ തൊമസ് ആണ് ചിത്രത്തിലെ നായകൻ
