# ചില സിനിമകൾ ഇനി കാണുകയേ ഇല്ലെന്ന് തീരുമാനിച്ചിട്ടുണ്ട്, ഭാവന

- Link: https://ml.b4blaze.com/film-news/bhavana-about-mammootty
- Published: 2023-09-21T09:40:36+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് ഭാവന. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്.
അഭിനയിച്ച ചിത്രങ്ങളിൽ എല്ലമ തന്റേതായ സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞു. ഒരു സമയത്ത്
മലയാള സിനിമയിൽ ഏറെ തിരക്കേറിയ താരം കൂടി ആയിരുന്നു ഭാവന. അത് കൊണ്ട് തന്നെ താരത്തിനു
ആരാധകരും ഏറെ ആണ്. എന്നാൽ കന്നഡ സംവിധായകൻ നവീൻ വിവാഹം കഴിച്ചതോടെ ഭാവന കൂടുതലും കന്നഡ
ചിത്രങ്ങളിൽ ആണ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ അഞ്ച് വർഷങ്ങൾക്ക് ശേഷം താരം
വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തുന്നു. എന്റിക്കയ്‌ക്കൊരു പ്രേമോണ്ടാർന്നു
എന്ന ചിത്രത്തിൽ കൂടിയാണ് ഭാവന തന്റെ തിരിച്ച് വരവ് നടത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/bhavana1.jpg?resize
=1080%2C1349&ssl=1)

മികച്ച പ്രേക്ഷക സ്വീകാര്യത തന്നെ ഭാവനയ്ക്ക് തന്റെ രണ്ടാം വരവിലും മലയാളത്തിൽ നിന്ന്
ലഭിച്ചത്. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ
ഭാവന മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
മമൂക്ക സിനിമയിൽ കരയുന്ന രംഗങ്ങൾ കാണുമ്പോൾ തനിക്ക് ശരിക്കും സങ്കടം വരുമെന്നാണ് ഭാവന
പറയുന്നത്. ചിലർ കറുക്കുന്നത് കാണുമ്പോൾ നമുക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല.
എന്നാൽ മറ്റു ചിലർ കരയുന്നത് കാണുമ്പോൾ അവരുടെ കരച്ചിലിനേക്കാൾ കൂടുതൽ നമുക്ക് വിഷമം
വരും.

![Bhavana-(3)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/cropped-
Bhavana-3.jpg?resize=640%2C853&ssl=1)

അത്തരത്തിൽ ഒരാൾ ആണ് മമ്മൂക്ക. ഞാൻ ജീവിതത്തിൽ എങ്ങനെ ആണോ കരയുന്നത്, അത് പോലെ തന്നെയാണ്
സിനിമയിലും കരയുന്നത്. എന്നാൽ മമ്മൂക്കയുടെ കരച്ചിലിന് ഒരു പ്രത്യേക ഫീൽ ആണ്. അത് കാരണം
ചില സിനിമകൾ താൻ ഇനി കാണില്ല എന്ന് വരെ തീരുമാനിച്ചിട്ടുണ്ട് എന്നുമാണ് ഭാവന പറയുന്നത്.
നിരവതി പ്രോജക്ടുകളുമായി വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന ഇപ്പോൾ. നിരവധി
ചിത്രങ്ങൾ ആണ് താരം പുതിയതായി കമ്മിറ്റ് ചെയ്തിരിക്കുന്നത്.
