# ‘ആത്മഹത്യ ചെയ്യാനിറങ്ങി, കൂര്‍ക്ക വൃത്തിയാക്കുന്ന അമ്മയെ കണ്ട് പിന്മാറി’: ഭാവന

- Link: https://ml.b4blaze.com/film-news/bhavana-about-suicide-situation
- Published: 2022-10-04T17:36:51+05:30
- Author: Gargi

നടി ഭാവനയ്ക്ക് ആരാധകരേറെയാണ്. താരത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
അത്തരത്തില്‍ നടി ഭാവനയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ആത്മഹത്യ ചെയ്യാനൊരുങ്ങി പിന്നീട് താന്‍ പിന്മാറിയതിനെ കുറിച്ച് നടി ഫ്‌ളവേഴ്‌സ് ഒരു
കോടിയില്‍ തുറന്നു പറയുകയുണ്ടായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/bhavana-2-1-1.jpg?
resize=1200%2C628&ssl=1)

കുറേ നാള്‍ മുമ്പ് തനിക്കൊരു പ്രണയമുണ്ടായിരുന്നെന്ന് പറഞ്ഞാണ് നടി തുടങ്ങിയത്. അച്ഛനും
അമ്മയ്ക്കും അതിന് താല്‍പര്യമുണ്ടായിരുന്നില്ല. പ്രായ വ്യത്യാസമൊക്കെയാണ് അവര് പറഞ്ഞ
തടസം. തനിക്കപ്പോള്‍ 21-22 വയസാണുണ്ടായിരുന്നത്. താനപ്പോള്‍ മനസില്‍ വിചാരിച്ചു, എന്നാല്‍
ഒന്ന് ആത്മഹത്യ ചെയ്ത് നോക്കിയാലോ? അച്ഛനും അമ്മയും സമ്മതിക്ക്വല്ലോ അപ്പോള്‍. പക്ഷെ
എങ്ങനെ മരിക്കണം എന്ന് ആലോചിച്ചപ്പോള്‍ പേടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/bhavana2.jpg?resize
=1080%2C1350&ssl=1)

കത്തിയെടുത്ത് ഞരമ്പ് മുറിക്കാമെന്ന് തീരുമാനിച്ചു. കത്തിയെടുക്കാന്‍ അടുക്കളയിലേക്ക്
പോയപ്പോള്‍ അമ്മ കൂര്‍ക്ക നന്നാക്കി കൊണ്ടിരിക്കുന്നു. എനിക്കാണെങ്കില്‍ കൂര്‍ക്ക ഭയങ്കര
ഇഷ്ടമാണ്. ഞാന്‍ അമ്മയോട് ചോദിച്ചു അമ്മയെന്താ കൂര്‍ക്ക നന്നാക്കുന്നെ? അമ്മ പറഞ്ഞു,
നാളെ കൂര്‍ക്ക കറി വെക്കാന്‍ എന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചു നാളെ കൂര്‍ക്ക കറിവെച്ചത്
കഴിച്ചിട്ട് മരിക്കാമെന്ന്. അതോടെ കത്തി പ്ലാനൊക്കെ വിട്ടെന്നും ഭാവന പറഞ്ഞു.
