# രമ്യക്കെതിരെ വെല്ലുവിളിയുമായി ഭാവന, തോറ്റുകൊടുത്ത് രമ്യ വൈറലായി വിഡിയോ

- Link: https://ml.b4blaze.com/film-news/bhavana-and-ramya-new-video
- Published: 2021-03-20T10:58:07+05:30
- Author: Rahul

നടി ഭാവനയുടെ ആത്മാർത്ഥ സുഹൃത്തുക്കളിൽ ഒരാളാണ് രമ്യ നമ്പീശൻ, മിക്കപ്പോഴും രമ്യക്കൊപ്പമുള്ള
ചിത്രങ്ങളും വീഡിയോകളും ഭാവന പങ്കുവക്കാറുണ്ട്, ഇപ്പോൾ രമ്യക്കൊപ്പമുള്ള ഒരു വീഡിയോ
ആണ് ഭാവന പുറത്ത് വിട്ടിരിക്കുന്നത്, അല്ലു അർജുൻ നായകനായ ചിത്രം വൈകുണ്ഡ പുരത്തിലെ
സാമജവരഗമന എന്ന ഗാനം ലിപ് സിങ്ക് കറക്റ്റാക്കി പാടുകയാണ് ഭാവന. വരികൾ തെറ്റാതെ രമ്യയെ
പേടിതോൽപ്പിച്ച സന്തോഷത്തിലാണ് താരം. നമ്മൾ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന
താരമാണ് ഭാവന, തുടക്ക കാലത്ത് സഹോദരിയുടെയും  കൂട്ടുകാരിയുടെയും  വേഷങ്ങൾ ആണ് ഭാവന 
ചെയ്തത് , പിന്നീട് താരത്തെ തേടി നായികാ പദവി എത്തിച്ചേർന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/bhavana-1.jpg?resize
=1080%2C1350&ssl=1)

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന സജീവമാണ്. അന്യഭാഷയില്‍
നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു
കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്, പിന്നീട് ഇവർ വിവാഹിതരാകുകയും
ചെയ്തു, വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഭാവന.നവീനോടൊപ്പം ബാംഗ്ലൂർ
ആണ് താരം താമസിക്കുന്നത്, ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ
പ്രേമികൾ. ഭാവനയുടെ സിനിമ ജീവിതത്തിനു ശക്തമായ പിന്തുണ നൽകിയിരുന്നത് ഭാവനയുടെ പിതാവ്
ആയിരുന്നു.

![remya-nambeeshan-new-pic](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/ramya-nambeeshan-new-pic-2.jpg?resize=903%2C960&ssl=1)

അപ്രതീക്ഷിതമായി അച്ഛന്‍ വിടവാങ്ങിയപ്പോള്‍ കുടുംബം ഒന്നടങ്കം വേദനയിലായിരുന്നു. ഭാവനയുടെ
സഹോദരനായ ജയദേവ് ബാലചന്ദ്രയും അച്ഛനെക്കുറിച്ചും അനിയത്തിയെക്കുറിച്ചുമൊക്കെയുള്ള രസകരമായ
അനുഭവങ്ങള്‍ പങ്കുവെച്ച്‌ എത്താറുണ്ട്. ഭാവനയുടേയും സഹോദരന്റേയും കുട്ടിക്കാല ചിത്രങ്ങള്‍
നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
