# ഉദ്ഘാടനത്തിന് എത്തിയ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് കോഴിക്കോട് മേയര്‍! ആരാധകരുടെ മനസ്സ് നിറച്ച ചിത്രം!

- Link: https://ml.b4blaze.com/film-news/bhavana-at-kozhikode-inaguration-mayor-hugs
- Published: 2022-08-25T13:41:54+05:30
- Author: Sreekumar

നടി ഭാവനയെ ഉദ്ഘാടന വേദിയില്‍ വെച്ച് കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്ന കോഴിക്കോട്
മേയര്‍ ബീനാ ഫിലിപ്പിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ആരാധകരുടെ മനസ്സ് നിറച്ച ഈ ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ട ഏറ്റവും സുന്ദരമായ
ഒരു കാഴ്ച തന്നെ. കോഴിക്കോട് ഹോസ്പിറ്റലിന്റെ ഉദ്ഘാടനത്തിന് വേണ്ടി എത്തിച്ചേര്‍ന്നതായിരുന്നു
ഭാവന. നടിയെ കുറിച്ച് മേയര്‍ വേദിയില്‍ വെച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/bhavana-inaguration.
jpg?resize=649%2C474&ssl=1)

നടി മഞ്ജു വാര്യര്‍ അഭിനയം നിര്‍ത്തിയപ്പോള്‍ അതൊരു നൊമ്പരം ആയിരുന്നു.. ഭാവനയുടെ കാര്യത്തിലും
അങ്ങനെ തന്നെ ആയിരുന്നു.. ഒരു സ്ത്രീ, അമ്മ, അമ്മൂമ്മ എന്നീ നിലകളില്‍ എല്ലാം ഭാവനയോട്
സ്‌നേഹമാണ് എന്ന് മേയര്‍ ബീന പറയുന്നു. എന്നെങ്കിലും ഭാവനയെ കാണുകയാണെങ്കില്‍ താരത്തെ
കെട്ടിപ്പിടിച്ച്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/bhavana-121.jpg?
resize=497%2C612&ssl=1)

ഉമ്മ വെയ്ക്കണം എന്ന ആഗ്രഹം എന്നും മനസ്സില്‍ ഉണ്ടായിരുന്നു എന്നും ഇവര്‍ പറയുന്നു.
മേയര്‍ പ്രസംഗം കഴിഞ്ഞ് ആ വേദിയില്‍ വെച്ച് ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുകയായിരുന്നു.
തനിക്ക് നല്‍കുന്ന ഈ സ്‌നേഹത്തിന് ഒരുപാട്

![Bhavana3478](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Bhavana3478.
png?resize=640%2C708&ssl=1)

നന്ദി ഉണ്ടെന്നാണ് ഭാവന ഉദ്ഘാടന വേദിയില്‍ വെച്ച് പറഞ്ഞത്. ആരാധകര്‍ ഈ ചിത്രവും വാക്കുകളും
എല്ലാം ഏറ്റെടുത്തിരിക്കുകയാണ്.
