# ജയറാമിന്റെയും പാർവ്വതിയുടെയും വിവാഹത്തിന് ചിത്രങ്ങളും വീഡിയോയും പകർത്തിയത് ഭാവനയുടെ അച്ഛൻ !!

- Link: https://ml.b4blaze.com/film-news/bhavana-brother-instgram-post
- Published: 2020-07-07T11:52:16+05:30
- Author: Rahul

നമ്മൾ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഭാവന, തുടക്ക കാലത്ത്
സഹോദരിയെയും കൂട്ടുകാരിയേയും ഭാവന വേഷങ്ങൾ ചെയ്തിരുന്നു, പിന്നീട് താരത്തെ തേടി നായികാ
പദവി എത്തിച്ചേർന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന
സജീവമാണ്. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്.
റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്,
പിന്നീട് ഇവർ വിവാഹിതരാകുകയും ചെയ്തു, വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്
ഭാവന.

![bhavana](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/bhavana.png?
resize=598%2C599&ssl=1)

നവീനോടൊപ്പം ബാംഗ്ലൂർ ആണ് താരം താമസിക്കുന്നത്, ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ്
മലയാള സിനിമ പ്രേമികൾ. ഭാവനയുടെ സിനിമ ജീവിതത്തിനു ശക്തമായ പിന്തുണ നൽകിയിരുന്നത് ഭാവനയുടെ
പിതാവ് ആയിരുന്നു. അപ്രതീക്ഷിതമായി അച്ഛന്‍ വിടവാങ്ങിയപ്പോള്‍ കുടുംബം ഒന്നടങ്കം വേദനയിലായിരുന്നു.
ഭാവനയുടെ സഹോദരനായ ജയദേവ് ബാലചന്ദ്രയും അച്ഛനെക്കുറിച്ചും അനിയത്തിയെക്കുറിച്ചുമൊക്കെയുള്ള
രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച്‌ എത്താറുണ്ട്. ഭാവനയുടേയും സഹോദരന്റേയും കുട്ടിക്കാല
ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

![bhavana father](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/bhavana-
father.jpg?resize=601%2C419&ssl=1)

ഇപ്പോൾ ജയറാമിന്റേയും പാര്‍വതിയുടേയും വിവാഹത്തിന്റെ വീഡിയോ പകര്‍ത്തുന്ന അച്ഛന്റെ 
ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് ജയദേവ് ബാലചന്ദ്ര. വിവാഹങ്ങള്‍ക്ക് ചിത്രങ്ങളും
വീഡിയോയും പകര്‍ത്താറുണ്ട് അച്ഛന്‍. അന്നത്തെക്കാലത്ത് വിവാഹ ചടങ്ങുകള്‍ പകര്‍ത്തുന്നവര്‍
വീഡിയോഗ്രാഫര്‍മാര്‍ കുറവായിരുന്നു. അച്ഛന് ആ മേഖലയില്‍ പ്രത്യേകമായ കഴിവുകളുണ്ടായിരുന്നു.
നിരവധി പേരാണ് വിവാഹത്തിന് വീഡിയോയും ചിത്രങ്ങളും എടുക്കുന്നതിനായി അച്ഛനെ വിളിക്കാന്‍
എത്താറുള്ളത്. ഈ ഫോട്ടോ അന്ന് ആരാണ് എടുത്തത് എന്നറിയില്ല, ഞങ്ങളെ സംബന്ധിച്ച് ഇത് 
വളരെ അഭിമാനമാണ് എന്നും അദ്ദേഹം കുറിക്കുന്നു.
