# സുഹൃത്തുക്കൾക്കൊപ്പം ആടിയും പാടിയും ഭാവന, വീഡിയോ പങ്കുവെച്ച് താരം

- Link: https://ml.b4blaze.com/film-news/bhavana-dance-vedio
- Published: 2021-09-12T09:40:12+05:30
- Author: Rahul

നടി ഭാവനയുടെ ആത്മാർത്ഥ സുഹൃത്തുക്കളിൽ ഒരാളാണ് രമ്യ നമ്പീശൻ, മിക്കപ്പോഴും രമ്യക്കൊപ്പമുള്ള
ചിത്രങ്ങളും വീഡിയോകളും ഭാവന പങ്കുവക്കാറുണ്ട്, തുടക്ക കാലത്ത് സഹോദരിയുടെയും കൂട്ടുകാരിയുടെയും
വേഷങ്ങൾ ആണ് ഭാവന ചെയ്തത് , പിന്നീട് താരത്തെ തേടി നായികാ പദവി എത്തിച്ചേർന്നു. ഇടയ്ക്കിടെ
തന്റെ ചിത്രങ്ങളും ജീവിതത്തിലെ നിമിഷങ്ങളുടെ വീഡിയോകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇത്തവണ സന്തോഷവും ആഘോഷവും നിറഞ്ഞ ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമാ
രംഗത്തിലുള്ളവരുമായി വ്യക്തിജീവിതത്തിലും സൗഹൃദം തുടരുന്ന ഭാവന തന്റെ കൂട്ടുകാരികൾക്കൊപ്പം
നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കുവച്ചിട്ടുള്ളത്. അഭിനേത്രികളായ രമ്യ നമ്പീശൻ, ശിൽപ
ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ കൂടെയുള്ളത്. ‘താൾ’ എന്ന സിനിമയിലെ
കഹിൻ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവർ ചുവടുവയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/bhavana-new.jpg?
resize=396%2C532&ssl=1)

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന സജീവമാണ്. അന്യഭാഷയില്‍
നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു
കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്, പിന്നീട് ഇവർ വിവാഹിതരാകുകയും
ചെയ്തു, വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഭാവന.നവീനോടൊപ്പം ബാംഗ്ലൂർ
ആണ് താരം താമസിക്കുന്നത്, ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ
പ്രേമികൾ. ഭാവനയുടെ സിനിമ ജീവിതത്തിനു ശക്തമായ പിന്തുണ നൽകിയിരുന്നത് ഭാവനയുടെ പിതാവ്
ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/bhavana.jpg?resize
=432%2C539&ssl=1)

അപ്രതീക്ഷിതമായി അച്ഛന്‍ വിടവാങ്ങിയപ്പോള്‍ കുടുംബം ഒന്നടങ്കം വേദനയിലായിരുന്നു. ഭാവനയുടെ
സഹോദരനായ ജയദേവ് ബാലചന്ദ്രയും അച്ഛനെക്കുറിച്ചും അനിയത്തിയെക്കുറിച്ചുമൊക്കെയുള്ള രസകരമായ
അനുഭവങ്ങള്‍ പങ്കുവെച്ച്‌ എത്താറുണ്ട്. ഭാവനയുടേയും സഹോദരന്റേയും കുട്ടിക്കാല ചിത്രങ്ങള്‍
നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹശേഷം ഭർത്താവ് നവീനൊപ്പം 
ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ
തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018 ജനുവരി
22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.

[https://www.instagram.com/reel/CTr9gyzBkZN/?utm_source=ig_web_copy_link](https://www.instagram.com/reel/CTr9gyzBkZN/?utm_source=ig_web_copy_link)
