# ദൂഷ്യമായ ലോകത്തിൽ നിന്നും രക്ഷനേടാനുള്ള കവചമാണ് എനിക്കത്, ഭാവന!

- Link: https://ml.b4blaze.com/film-news/bhavana-latest-photoshoot
- Published: 2020-10-26T12:00:25+05:30
- Author: Rahul

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാൾ ആണ് ഭാവന. താരം പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രവും
അതിന്റെ അടിക്കുറുപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭാവനയുടെ പുത്തൻ
ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള ചുരിദാറിൽ
അതി സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ചിത്രത്തിൽ എല്ലാം മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുകയുമാണ്
താരം. ക്രൂരമായ ലോകത്തിൽ നിന്നുള്ള കവചമാണ് സന്തുഷ്ടമായ ആത്മാവ് എന്ന അടിക്കുറിപ്പോടെയാണ്
ഭാവന തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
 ഫോട്ടോഷൂട്ടിനായി താൻ തന്നെ സ്വന്തമായി
മേക്കപ്പ് ചെയ്തതെന്നും താരം പറയുന്നു. പ്രണവ് രാജ് ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ചിത്രങ്ങൾ പോസ്റ്റ് ചെയ്തു വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടിവരുകയാണ്. മനോഹരമായ ചിത്രത്തിനൊപ്പം
ശക്തമായ അടിക്കുറിപ്പ് കൂടിയായപ്പോഴേക്കും ചിത്രം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മലയാള
സിനിമയിൽ ഇപ്പോൾ ഭാവന സജീവമല്ലെങ്കിലും ഇന്നും ആരാധകർക്ക് താരത്തോടുള്ള സ്നേഹം പഴയപോലെ
തന്നെയുണ്ട്.

![Bhavana Latest Photos](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
10/Bhavana-Latest-Photos.jpg?resize=916%2C599&ssl=1)

Bhavana Latest Photos

 അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് 2018 ജനുവരി 22നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ
നവീനും ഭാവനയും തമ്മിൽ വിവാഹിതർ ആയത്. താരത്തിന്റെ വിവാഹം ആരാധകർ വലിയ രീതിയിൽ ആണ് 
ആഘോഷിച്ചത്. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്ത താരം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട 
നായികമാരിൽ ഒരാൾ കൂടിയാണ്. വിവാഹ ശേഷം താരം മലയാളത്തിൽ എത്തിയില്ലെങ്കിലും 96 എന്ന 
തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കിൽ താരം അഭിനയിച്ചിരുന്നു. 2002 ൽ നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു
ഭാവന അഭിനയ രംഗത്തേക്ക് വരുന്നത്. ശേഷം ഒരുപിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാളികൾക്കായി
സമ്മാനിച്ചത്. 2017 ൽ ആണ് ഭാവന അവസാനമായി മലയാളത്തിൽ അഭിനയിക്കുന്നത്.  
