# ദിവസങ്ങള്‍ക്ക് ശേഷം ഭാവനയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്..!! ഫോട്ടോകളില്‍ കൂടുതല്‍ സുന്ദരിയായി താരം!

- Link: https://ml.b4blaze.com/film-news/bhavana-latest-post-on-instagram
- Published: 2022-06-18T14:46:09+05:30
- Author: Sreekumar

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയ ഇടങ്ങളിലും മലയാള സിനിമാ രംഗത്തും സജീവമാകുന്ന
നടി ഭാവനയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ച്
ദിവസങ്ങളായി താരത്തിന്റെ പുതിയ പോസ്റ്റുകള്‍ കാണാത്തതിന്റെ നിരാശയിലായിരുന്നു ആരാധകര്‍.
ഇപ്പോഴിതാ തന്റെ പുത്തന്‍ ഫോട്ടോ ഷൂട്ട് ഫോട്ടോകളാണ് താരം പങ്കുവെച്ച് എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/bhavana-90.jpg?resize
=777%2C612&ssl=1)

താന്‍ അതിജീവിതയാണെന്ന് ഈ ലോകത്തോട് വിളിച്ച് പറയുകയും ഒരുപാട് പേര്‍ക്ക് പ്രചോദമായി
തീരുകയും ചെയ്ത താരം, മലയാള സിനിമാ ലോകത്തെ തന്നെ ശക്തരായ സ്ത്രീകളില്‍ ഒരാളാണ്, നിരവധിപ്പേരാണ്
താരത്തിന് ആരാധകരായി ഉള്ളത്. താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച പുതിയ പോസ്റ്റുകളെല്ലാം
ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/bhavana-1.jpg?resize
=522%2C587&ssl=1)

ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോകളും
ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള ഒരു ഫ്രോക്ക് മോഡല്‍
ഡ്രസ്സാണ് താരം ഇത്തവണ ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്. മോഗ്രാ ഡിസൈന്‍സില്‍ നിന്നാണ്
ഭാവന ധരിച്ചിരിക്കുന്ന വസ്ത്രം. അഭിനവാണ് താരത്തിന് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by Mrs.June6 ????????‍♀️ (@bhavzmenon)](https://www.instagram.com/p/Ce7w-5lloXg/?utm_source=ig_embed&utm_campaign=loading)

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഷുഹൈബാണ് ഭാവനയുടെ ഈ മനോഹര ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍
പകര്‍ത്തിയിരിക്കുന്നത്. ഫെമി ആന്റണി ഭാവനയുടെ ഹെയര്‍സ്റ്റൈലിംഗ് ചെയ്തിരിക്കുന്നു.
ഷനീംസ് ആണ് ഈ ഫോട്ടോഷൂട്ടിന്റെ പി.ആര്‍ വര്‍ക്ക് എറ്റെടുത്തത്.
