# എന്താണ് ഈ സൗന്ദര്യ രഹസ്യം..! ചുവപ്പില്‍ തിളങ്ങി ഭാവന…!

- Link: https://ml.b4blaze.com/film-news/bhavana-new-photos-in-red-churidar
- Published: 2022-05-01T14:49:35+05:30
- Author: Rahul

മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് പ്രഖ്യാപിച്ചതോടെ നടി ഭാവനയുടെ ഓരോ 
വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. മലയാള സിനിമാ രംഗത്തേക്ക് പരിമളം വീശിക്കൊണ്ട്
2002ല്‍ നമ്മള്‍ എന്ന സിനിമയിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്.
കമല്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്
നടി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/bhavana-12-240x300.
jpg?resize=1151%2C1439&ssl=1)

പിന്നീട് നിരവധി സിനിമകളില്‍ നടിയായി എത്തിയ ഭാവന ഇതര ഭാഷാ ചിത്രങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.
വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്ത താരം, തിരിച്ചു വന്നതും ഇതരഭാഷാ
ചിത്രങ്ങളിലൂടെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/bhavana-454-240x300.
jpg?resize=1154%2C1443&ssl=1)

അപ്പോഴെല്ലാം എന്നാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് എന്നായിരുന്നു ആരാധകരുടെ
ചോദ്യം. ഇപ്പോഴിതാ ഭാവന തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ പോസറ്റ്
ശ്രദ്ധ നേടുകയാണ്.. ചുവപ്പ് സല്‍വാറില്‍ എത്തിയ ഭാവനയെ കണ്ട് അമ്പരന്നിരിക്കുകയാണ് 
ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/bhavana-676-240x300.
jpg?resize=1150%2C1438&ssl=1)

എന്തൊരു സൗന്ദര്യമാണെന്നും എന്താണ് ഈ സൗന്ദര്യ രഹസ്യം എന്നും ഭാവനയോട് ആരാധകര്‍ കമന്റുകള്‍
വഴി ചോദിക്കുന്നു,. അതേസമയം, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു
എന്ന സിനിമയിലൂടെയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/bhavana-787-240x300.
jpg?resize=1152%2C1440&ssl=1)

താരം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. ഷറഫുദ്ദീനാണ് ഈ ചിത്രത്തില്‍ നായകനായി
എത്തുന്നത്.
