# മേക്കപ്പ് എല്ലാം സ്വയം തന്നെ ചെയ്തു…! സുന്ദരിയായി ഭാവന..!!

- Link: https://ml.b4blaze.com/film-news/bhavana-new-photoshoot
- Published: 2022-02-20T10:06:22+05:30
- Author: Rahul

മലയാള സിനിമയിലേക്ക് പരിമളം വീശി എത്തിയ നടിയാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലൂടെ പരിമളം
എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഭാവന സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ചത്.
അന്ന് തന്നെ താരം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി മാറി. പിന്നീടങ്ങോട്ട് ഒരുപാട്
സിനിമകളിലൂടെ താരം വെള്ളിത്തിരയില്‍ എത്തി. മലയാളത്തില്‍ തന്‌റെ അഭിനയപാടവം പയറ്റി 
തെളിഞ്ഞ ഭാവന പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലേക്കും ചേക്കേറി, അവിടുത്തെ തിരക്കുള്ള നടിമാരില്‍
ഒരാളായി മാറി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/bhavana-photoshoot-
300x169.jpg?resize=1007%2C567&ssl=1)

അഞ്ച് വര്‍ഷത്തോളമായി ഭാവന മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. വിവാഹ ശേഷം
അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത താരം. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും
സിനിമകളില്‍ സജീവമായത്. അതേസമയം, മലയാളത്തിലേക്ക് താരം ഇനി എന്നാണ് തിരിച്ചു വരിക എന്നാണ്
ആരാധകര്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഈ അടുത്ത് സജീവമായ താരം തന്റെ വിശേഷങ്ങളും
ഫോട്ടോ ഷൂട്ടുകളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

[https://www.instagram.com/p/CaJULY8quhc/?utm_source=ig_web_copy_link](https://www.instagram.com/p/CaJULY8quhc/?utm_source=ig_web_copy_link)

ഇപ്പോഴിതാ താന്‍ സ്വയം മേക്കപ്പ് ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഭാവന
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ലേബല്‍ എം ഡിസൈനേഴ്‌സിന്
വേണ്ടിയായിരുന്നു താരത്തിന്റെ ഫൊട്ടോഷൂട്ട്. പ്രണവ് രാജ് പകര്‍ത്തിയ ചിത്രത്തില്‍ അതീവ
സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ
സജിത്ത് ആന്‍ഡ് സുജിത്താണ് ഭാവനയുടെ ഹെയര്‍ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. മേക്കപ്പ്
താന്‍ സ്വയം ചെയ്തതാണെന്നാണ് താരം ഫോട്ടോകള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. അതീവ സുന്ദരിയായി
എത്തിയ താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

 
