# ഇതാണ് എന്റെ കാരവാന്‍ ജീവിതം! ഫോട്ടോകളുമായി ഭാവന!

- Link: https://ml.b4blaze.com/film-news/bhavana-photoshoot-caravan-life
- Published: 2022-09-24T12:39:54+05:30
- Author: B4blaze News Desk

കാരവാനില്‍ വെച്ചുള്ള ഏറ്റവും പുതിയ ഫോട്ടോകളുമായി നടി ഭാവന.. ഇന്‍സ്റ്റഗ്രാമില്‍ ആണ്
നടി കാരവാനില്‍ നിന്നുള്ള തന്റെ ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത്. സെല്‍ഫി
ചിത്രങ്ങളും അല്ലാത്തവയുമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ഒന്നില്‍ അധികം ഫോട്ടോകളുമായി
എത്തിയ ഭാവനയുടെ ഫോട്ടോകള്‍ക്ക് ഇതിനോടകം തന്നെ നിരവധി കമന്റുകളും ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്.
നിങ്ങളുടെ കണ്ണുകളില്‍ ഞാന്‍ എങ്ങനെയുണ്ടെന്ന് അറിയണം എന്നാണ് ഭാവന ചിത്രങ്ങള്‍ പങ്കുവെച്ച്
കുറിച്ചത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/bhavana-photos-1.
jpg?resize=478%2C565&ssl=1)

ഒപ്പം കാരവാന്‍ ലൈഫ് എന്നും ഹാഷ്ടാഗ് കൊടുത്തിരിക്കുന്നു. നിങ്ങളുടെ ഈ സൗന്ദര്യം അങ്ങനെയൊന്നും
പോവില്ല മാം.. ഞങ്ങളുടെ രാജകുമാരി. എന്ത് സുന്ദരിയാണ്.. എന്നിങ്ങനെയാണ് ഭാവനയുടെ ഫോട്ടോയ്ക്ക്
വരുന്ന ആരാധകരുടെ കമന്റുകള്‍. അതില്‍ ചിലര്‍ ഒരു ഹായ് എങ്കിലും തിരിച്ച് അയക്കാമോ എന്ന്
അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുന്നു.. തന്റെ കടുത്ത ആരാധകരുടെ ഇത്തരം കമന്റുകള്‍ക്ക്
ഭാവന മറുപടി നല്‍കി എത്താറുണ്ട്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/bhavana-12122.jpg?
resize=515%2C589&ssl=1)

ഫോട്ടോയ്ക്ക് കമന്‌റ് അറിയിച്ച് ഭാവനയുടെ സുഹൃത്തും നടിയുമായ ശില്‍പ്പ ബാലയും എത്തിയിട്ടുണ്ട്.
ക്യാപ്ഷന്‍ വായിക്കുന്ന ലെ ഞാന്‍.. സത്യം പറയണോ.. അതോ.. എന്നാണ് ശില്‍പ ചോദിക്കുന്നത്.
അതേസമയം, മലയാളത്തില്‍ ഭാവനയുടെ തിരിച്ച് വരവ് അറിയിച്ച സിനിമ അതിന്റെ അണിയറ ഒരുക്കങ്ങളിലാണ്..
ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലാണ് ഭാവന ഏറെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/bhavana-new-photos.
jpg?resize=508%2C585&ssl=1)

നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം
തന്നെ പൂര്‍ത്തിയായിട്ടുണ്ട്, ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.
മറ്റ് മലയാള സിനിമകളും നടി കമ്മിറ്റ് ചെയ്തിട്ടുണ്ട്.
