# നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല നിമിഷങ്ങളും എന്നും നിലനിൽക്കും ; ഹൃദയം തൊട്ട് ഭാവന!

- Link: https://ml.b4blaze.com/film-news/bhavana-remembers-punith-raj-kumar
- Published: 2021-10-30T06:15:37+05:30
- Author: Rahul

കഴിഞ്ഞ ദിവസമാണ് കന്നഡ സിനിമയെ ഒന്നാകെ സങ്കടത്തിലാക്കി സൂപ്പർ താരം പുനീത് രാജ്‌കുമാർ
അന്തരിച്ചത്. ഹൃദ്ധ്യാഘാതത്തെ തുടർന്നായിരുന്നു പുണ്യത്തിന്റെ മരണം. താരത്തിന്റെ അപ്രതീക്ഷിത
വിയോഗത്തിൽ കന്നഡ സിനിമ ഒന്നാകെ സങ്കടക്കടലിൽ ആയിരിക്കുകയാണ്. ഒട്ടേറെ താരങ്ങളാണ് പുനിതിന്റെ
ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് എത്തിയത്.അത്തരത്തിൽ ഭാവന പങ്കുവെച്ച കുറിപ്പാണ് ഏവരുടെയും
ഹൃദയം തൊട്ടിരിക്കുന്നത്. പുനിത്തിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാവന കുറിച്ചത്
ഇപ്രകാരമായിരുന്നു. “അപ്പു….. ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ
പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്…. കന്നട സിനിമയിലെ എന്റെ ആദ്യ നായകൻ…എന്റെ
ഏറ്റവും പ്രിയപ്പെട്ട നായകനടന്മാരിൽ ഒരാൾ. മൂന്ന് സിനിമകൾ ഒരുമിച്ച് ചെയ്യാൻ സാധിച്ചു.
നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല നിമിഷങ്ങളും നിങ്ങളുടെ ചിരിയും എന്നോടൊപ്പം എന്നേക്കും
നിലനിൽക്കും…. നിങ്ങളെ ഒരുപാട് മിസ് ചെയ്യും. ഇത് ഒരുപാട് നേരത്തെയായി പോയി…’ ഇന്ത്യൻ
സിനിമ ലോകം ഒന്നടങ്കം പുനിതിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ്.
