# രണ്ട് മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് എത്തി; ആരാധകന്റെ ആഗ്രഹം നിറവേറ്റി ഭാവന- വീഡിയോ

- Link: https://ml.b4blaze.com/film-news/bhavana-shop-inauguration-viral-video
- Published: 2022-08-30T17:46:11+05:30
- Author: Gargi

തിരു കൊച്ചി ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയ നടി ഭാവനയെ കാണാനെത്തി ആരാധകരായ സന്ദീപും
സൂര്യയും. രണ്ട് മാസം പ്രായമായ കുഞ്ഞിനെയുമെടുത്താണ് ഇരുവരും താരത്തെ കാണാനെത്തിയത്.
തങ്ങളുടെ കുഞ്ഞിന് ഭാവന പേരിടണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. മാതാപിതാക്കള്‍ കണ്ടെത്തിയ
പേര് കുഞ്ഞിന്റെ ചെവിയില്‍ വിളിക്കുകയായിരുന്നു താരം. ശേഷം തിരു കൊച്ചി ജ്വല്ലറി വക
സ്‌നേഹ സമ്മാനം കുഞ്ഞിന് നല്‍കിയാണ് ഭാവന ഇവരെ പറഞ്ഞയച്ചത്. ചടങ്ങിന്റെ വീഡിയോ സോഷ്യല്‍
മീഡിയയില്‍ വൈറലാണ്.

അതേസമയം ഭാവനയും ഷറഫുദ്ദീനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’
എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനെ നോക്കി ചിരിക്കുന്ന
ഭാവനയുടെ ചിത്രമടങ്ങിയ ഡൂഡില്‍ പശ്ചാത്തലമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. ദുല്‍ഖര്‍
സല്‍മാന്‍, നിവിന്‍ പോളി, ഭാവന, തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ
ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/ntikkakkoru-premandarnnu.
jpg?resize=856%2C535&ssl=1)

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ നായികയായെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു
പ്രേമണ്ടാര്‍ന്ന്’. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി
തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റുപ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം നവംബര്‍ ആദ്യവാരത്തോടെ
തിയേറ്ററുകളിലെത്തും.
