# ആരധകരെ ഞെട്ടിച്ച് ഭാവനയുടെ വർക്ക് ഔട്ട് വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ !!

- Link: https://ml.b4blaze.com/film-news/bhavana-work-out-video
- Published: 2022-01-26T11:06:30+05:30
- Author: Rahul

മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി
മാറിയ താരമാണ് ഭാവന. മലയാള സിനിമാ രംഗത്ത് ഇപ്പോള്‍ ഒട്ടും സജീവമല്ലാത്ത താരം ശ്രദ്ധ
മുഴുവന്‍ കേന്ദ്രീകരിക്കുന്നത് ഇതരഭാഷാ ചിത്രങ്ങളിലാണ്. ഇപ്പോള്‍ ഒരു കന്നഡ സിനിമയിലാണ്
താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് ഭാഷകളിലേക്ക് ചേക്കേറിയെങ്കിലും മലയാളികള്‍ക്ക്
ഭാവന ഇന്നും പ്രിയപ്പെട്ടവള്‍ തന്നെ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/bhavana-naveen-instagram-
photos-004.jpg?resize=640%2C800&ssl=1)

അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും
വിവാഹിതരായത്. വിവാഹ ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നിന്ന താരം ഇപ്പോള്‍ വീണ്ടും
സജീവമായിരിക്കുകയാണ്. സിനിമയോടൊപ്പം തന്നെ ഫിറ്റ്‌നസിലും ശ്രദ്ധ പുലര്‍ത്തുന്ന താരത്തിന്റെ
വര്‍ക്കൗട്ട് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോൾ ഈ വീഡിയോ
വീണ്ടും വൈറലായി മാറുകയാണ്.

ജിം ട്രെയ്നർക്കൊപ്പം ഒരുമിച്ച് വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വീഡിയോ സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെ നിരവധി വ്യക്തികളാണ് താരത്തെ പിന്തുണച്ച് എത്തുന്നത്.
