# ആരുമറിയാതെയാണ് ആ സിനിമ ഞാൻ തിയേറ്ററിൽ പോയി കണ്ടത്, ഭീമൻ രഘു

- Link: https://ml.b4blaze.com/film-news/bheeman-raghu-about-mrugaya
- Published: 2023-10-20T11:37:54+05:30
- Author: Devika

ഭീമൻ രഘു വില്ലൻ  വേഷത്തിൽ എത്തിയ മൃഗയ എന്ന സിനിമയുടെ റിലീസ് സമയത്ത് നടന്ന കാര്യങ്ങൾ
ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ഭീമൻ രഘു. മൃഗയ സിനിമയിൽ ഭീമൻ രഘു വില്ലൻ വേഷത്തിൽ
ആണ് എത്തിയത്. ചിത്രത്തിന്റെ അവസാനം ഭീമൻ രഘു അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ പട്ടി
കടിച്ച് പേ വിഷബാധ ഏൽക്കുന്നതാണ് കാണിക്കുന്നത്. ഇപ്പോഴിതാ അതിനെ കുറിച്ചൊക്കെ പറയുകയാണ്
താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മൃഗയയിൽ അഭിനയിക്കുമ്പോൾ ഞാൻ ആയിരുന്നു ചിത്രത്തിൽ
വില്ലൻ. എന്നാൽ എന്റെ കഥാപാത്രത്തെ പട്ടി കടിച്ച് പേ വിഷബാധ ഏറ്റു മരിക്കുന്നതാണ് ക്ളൈമാക്സ്.
എന്നാൽ ഇങ്ങനെയാണ് കഥാപാത്രം മരിക്കുന്നത് എന്ന് എന്നോട് സംവിധായകൻ നേരുത്തെ പറഞ്ഞിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/bheeman-raghu1.jpg?
resize=1200%2C628&ssl=1)

ആ രംഗം ചിത്രീകരിക്കുന്നതിന് രണ്ടു ദിവസം മുൻപ് ആണ് ഇങ്ങനെ ആണ് മരിക്കുന്നത് എന്ന് 
അറിയുന്നത്. ആ രണ്ടു ദിവസം ഞാൻ ആ സീനിനു വേണ്ട തയാറെടുപ്പുകൾ നടത്തി. എന്നിട്ടും പേ
വിഷബാധ ഏൽക്കുമ്പോഴുള്ള അഭിനയത്തിന്റെ കുറിച്ച് എനിക്ക് പല സംശയങ്ങളും വന്നു. ഞാൻ ആ
സമയത്ത് പേ വിഷബാധ ഏറ്റ ഒരാളെ നേരിട്ട് പോയി കണ്ടു. അയാളുടെ രീതികളും മാനറിസങ്ങളും 
എല്ലാം ഞാൻ മനസ്സിലാക്കി. അങ്ങനെയാണ് ഞാൻ ആ സീനിൽ അഭിനയിച്ചത്. സിനിമ ഇറങ്ങി കഴിഞ്ഞു
ആരുമറിയാതെ ഞാൻ തിയേറ്ററിൽ പോയി സിനിമ കണ്ടു. ഞാൻ നോക്കിയപ്പോൾ സിനിമ കാണാൻ വന്ന സ്ത്രീകൾ
ഒക്കെ ആ രംഗം കണ്ടു ഏങ്ങൽ അടിച്ച് കരയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/bheeman-raghu1.jpg?
resize=726%2C558&ssl=1)

അത് കണ്ടപ്പോൾ ശരിക്കും എനിക്ക് അത്ഭുതം തോന്നി. അതിലേറെ സന്തോഷവും. അത് പോലെ തന്നെയാണ്
ഞാൻ സംവിധാനം ചെയ്‌ത ചാണ എന്ന സിനിമയും. അതിലെ അഭിനയത്തിന് എനിക്ക് അവാർഡ് കിട്ടിയിരുന്നു.
അങ്ങനെ കുറച്ച്  കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ട് എന്നുമാണ്
ഭീമൻ രഘു തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞത്. അടുത്ത കാലത്തായി വാർത്തകളിൽ ഇടം
നേടുന്ന താരമാണ് ഭീമൻ രഘു. താരം ബി ജെ പി പാർട്ടി യിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്
അംഗത്വം എടുത്തത് ഏറെ  ചർച്ചകൾക്ക് വഴി വെച്ചിരുന്നു.
