# അദ്ദേഹത്തിന്റെ ഇഷ്ടമാണ് അദ്ദേഹം പറയുന്നത്!!! രഞ്ജിത്തിന്റെ പരിഹാസത്തില്‍ ഭീമന്‍ രഘു

- Link: https://ml.b4blaze.com/film-news/bheeman-raghu-replay-to-ranjith
- Published: 2023-12-11T20:48:05+05:30
- Author: Anu

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് നടന്‍ ഭീമന്‍ രഘുവിനെതിരെ 
നടത്തിയ പരാമര്‍ശം വൈറലായിരിക്കുകയാണ്. രഘു, മണ്ടനാണെന്നും കോമാളി യാണെന്നുമായിരുന്നു
സംവിധായകന്റെ പരിഹാസം. ഇപ്പോഴിതാ പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭീമന്‍
രഘു.

സിനിമയില്‍ നിന്നും താന്‍ ഒരുപാട് അധിക്ഷേപങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ട്
ഇപ്പോള്‍ ഇതൊന്നും വലിയ കാര്യമായി തോന്നുന്നില്ലെന്നും രഘു പറഞ്ഞു. രഞ്ജിത്ത് എന്തുകൊണ്ടാണ്
അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. രഞ്ജിത്തിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണെന്നും
താരം പറഞ്ഞു.
  രഞ്ജിത്ത് മിടുക്കനാണ്. എന്നാല്‍ എന്നെ കുറിച്ചുള്ള അദ്ദേഹത്തിന്റെ 
വിലയിരുത്തല്‍ എന്താണെന്നറിയില്ല. അദ്ദേഹത്തിന്റെ ഇഷ്ടമാണ് അദ്ദേഹം പറയുന്നതെന്നും 
ഭീമന്‍ രഘു പറഞ്ഞു.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് രഘുവിനെ പരിഹസിച്ചത്. സംസ്ഥാന
ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു
നിന്നു കേട്ടിരുന്നു. ആ വിഷയം ചേര്‍ത്താണ് സംവിധായകന്റെ പരാമര്‍ശം.

15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റു നിന്ന ഭാഗത്തേക്ക് പോലും പിണറായി
നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും
അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി
ആരെയും ആളാക്കില്ല.
  സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ.
ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്. മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് 
ഒരിക്കല്‍ പറഞ്ഞു, രഘു നിങ്ങളെ ശക്തി കൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താന്‍ എനിക്ക്
ആകില്ലെന്ന്. ശക്തികൊണ്ട് ആകില്ല ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസ്സിലായില്ല എന്ന് 
ഭീമന്‍ രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്ത് പറഞ്ഞു, ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് 
പോലും നിനക്ക് മനസ്സിലായില്ലേ എന്ന്. അതുപോലും പുള്ളിക്ക് മനസ്സിലായില്ല’ എന്നായിരുന്നു
രഞ്ജിത്ത് പറഞ്ഞത്.
