# “എട്ടു നിലയില്‍ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ”..! നാളെ ഇവിടെത്തന്നെ കാണണം..! മാലപാര്‍വ്വതിയുടെ കിടിലന്‍ മറുപടി വെറുതെ ആയില്ല..!

- Link: https://ml.b4blaze.com/film-news/bheeshma-parvam-maala-parvathy-reply
- Published: 2022-03-03T14:01:08+05:30
- Author: Rahul

മമ്മൂട്ടി -അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം തീയറ്ററുകള്‍ ഇളക്കിമറിച്ചിരിക്കുകയാണ്.
ഇതാണ് ആറാട്ട് എന്ന് സിനിമ കണ്ട പ്രേക്ഷകരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. ബിഗ്ബിയ്ക്ക്
ശേഷം മമ്മൂക്ക അമല്‍ നീരദ് ടീം വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു വമ്പന്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും
പ്രതീക്ഷക്കേണ്ട എന്ന ഉറപ്പ് തന്നെയാണ് ഇന്ന് രാവിലെ സിനിമ കാണുന്നതിന് തൊട്ടുമുന്‍പും
ആരാധകരുടെ മനസ്സില്‍ ഉണ്ടായിരുന്ന ചിന്ത.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/bheeshma-899.jpg?
resize=1065%2C597&ssl=1)

ഇപ്പോള്‍ ആ കാത്തിരിപ്പ് വെറുതെയായില്ല. ഒരു മാസ് മൂവി തന്നെയാണ് ഭീഷ്മ പര്‍വ്വം എന്ന്
ആരാധകര്‍ സിനിമയെ വിലയിരുത്തുകയാണ്. ഇതേസമയം സിനിമയെ ഡീഗ്രേഡിംഗ് ചെയ്യാന്‍ ശ്രമിക്കുന്ന
ചുരുക്കും ചില ആളുകള്‍ക്കുള്ള മറുപടി കൂടിയാണ് ഈ സിനിമ. കഴിഞ്ഞ ദിവസം ഭീഷ്മ പര്‍വ്വം
സിനിമയ്ക്ക് ‘എട്ടു നിലയില്‍ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ”എന്ന കമന്റ് ഏറെ ചര്‍ച്ച
ചെയ്യപ്പെട്ടിരുന്നു മാല പാര്‍വതി തന്റെ ഫേസ്ബുക്ക് പേജില്‍ ഭീഷ്മപര്‍വ്വത്തിന്റെ കവര്‍
പിച്ചര്‍ അപ്‌ഡേറ്റ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/IMG-20220302-WA0098-
255x300-1.jpg?resize=1095%2C1289&ssl=1)

ചെയ്തിരുന്നു, അതിനു താഴെ ഒരു വ്യക്തി ”എട്ടു നിലയില്‍ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ”
എന്നാണ് കമന്റ് ചെയ്തത്. അതിനു മറുപടിയായി ‘ നാളെ ഇവിടെ തന്നെ കാണണം എങ്ങും പോയി കളയരുത്’
എന്നാണ് മാലപാര്‍വ്വതി മറുപടി കൊടുത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/bheeshma-67-300x169.
jpg?resize=1117%2C629&ssl=1)

കൊടുത്ത മറുപടി കമന്റിട്ടവന്റെ വായടപ്പിച്ചു എന്ന മാത്രമല്ല, മാല പാര്‍വ്വതി കാണിച്ച
ആത്മവിശ്വാസത്തിന്റെ ആര്‍പ്പു വിളികളാണ് ഇപ്പോള്‍ തീയറ്ററുകളില്‍ നിന്ന് ഉയരുന്നത്.
ഓരോ കഥാപാത്രത്തിനും അവരുടേതായ സ്‌പേസ് കൊടുത്ത് തിരക്കഥ നട്ടെല്ലാക്കി അമല്‍ നീരദ്
ഒരുക്കി വെച്ചിരിക്കുന്ന ചിത്രം മമ്മൂക്കയുടെ ആറാട്ട് ആണെന്നാണ് പ്രേക്ഷക പ്രതികരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/bheeshmaa78-205x300.
jpg?resize=1113%2C1630&ssl=1)

സുഷിന്‍ ശ്യാമിന്റെ ബിജിഎം, ക്യാമറ, അമല്‍ നീരദ് ഡയറക്ഷന്‍ എല്ലാം മികച്ചത് എന്നാണ്
പ്രേക്ഷകര്‍ പറയുന്നത്. എന്തായാലും മോശം കമന്റിട്ടവര്‍ക്ക് മാല പാര്‍വ്വതി കൊടുത്ത 
കിടിലന്‍ കമന്റിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

 

 

 
