# ഗൂഗിള്‍ ട്രെന്‍ഡിങ്ങിലും ഭീഷ്മ പര്‍വ്വം: ഒ.ടി.ടി റിലീസിന് ശേഷവും തേരോട്ടം

- Link: https://ml.b4blaze.com/film-news/bheeshmam-google-treanding
- Published: 2022-04-02T22:14:14+05:30
- Author: Rahul

ഭീഷ്മ പര്‍വ്വം എന്ന വാക്കും ട്രെന്‍ഡിങ്ങും വലിയ ചങ്ക് കൂട്ടുകാരെപ്പോലെയാണിപ്പോള്‍.
ഭീഷ്മ പര്‍വ്വം എവിടെയൊക്കെ എത്തുന്നുവോ അവിടെയെല്ലാം ട്രെന്‍ഡിങ്ങും ഉണ്ടായിരിക്കും.
തിയേറ്ററില്‍ തുടങ്ങിയ ട്രെന്‍ഡിങ്, ചിത്രത്തിന്റെ പാട്ടിലും സീനുകളിലും ആവര്‍ത്തിച്ചും.
ഇതിനോടകം തന്നെ 100 കോടി ക്ലബില്‍ ചിത്രം ഇടംപിടിച്ചുകഴിഞ്ഞു.

തിയേറ്ററിന് പിന്നാലെ ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ്
ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ ഗൂഗിളിന്റെ ഇന്ത്യന്‍ സെര്‍ച്ചില്‍ ഇടംപിടിച്ചിരിക്കുകയാണ്
ഭീഷ്മ പര്‍വ്വം. ഇന്ത്യയില്‍ വെള്ളിയാഴ്ച ഗൂഗിളിലെ ട്രെന്‍ഡിംഗ് സെര്‍ച്ചില്‍ അഞ്ചാം
സ്ഥാനത്താണ് ഭീഷ്മ പര്‍വ്വം എത്തിയിരിക്കുന്നത്. സൗത്ത് ആഫ്രിക്ക ബംഗ്ലാദേശ് മാച്ച്,
ഹിന്ദി സിനിമയായ അറ്റാക്ക്, ഇന്ത്യന്‍ ക്രിക്കറ്ററായ പ്രവീണ്‍ ടാംമ്പേ, മറാത്തി കൊങ്കണി
ഹിന്ദു ഉത്സവമായ ഗുഡി പഡ്വാ എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളില്‍.
