# ഇതിപ്പോ.. രമേശ് പിഷാരടി ഹോസ്പിറ്റലില്‍ പോയത് പോലായല്ലോ..! കമന്റിന് ഭാവനയുടെ മറുപടി!!

- Link: https://ml.b4blaze.com/film-news/bhvana-photoshoot-and-comments
- Published: 2022-09-03T20:50:14+05:30
- Author: B4blaze News Desk

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്
നടി ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയ നടി ഭാവനയുടെ ഫോട്ടോയ്ക്ക് വന്ന കമന്റുകളാണ്
ശ്രദ്ധ നേടുന്നത്. ഇത്തവണ ഒരു വെറൈറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഭാവന
എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കണ്ട് സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍ കുറിയ്ക്കുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/bhavana-2.jpg?resize
=643%2C582&ssl=1)

അതിനിടെ കമന്റുകളുടെ കൂട്ടത്തില്‍ വളരെ രസകരമായ ഒരു കമന്റ് ശ്രദ്ധ നേടുകയാണ്. ആ കമന്റ്
ഭാവനയുടേയും കണ്ണില്‍ പെട്ടു എന്നതാണ് മറ്റൊരു പ്രത്യേകത.. കമന്റിന് ഭാവന മറുപടിയും
കൊടുത്തിട്ടുണ്ട്. ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് ഇതിപ്പോള്‍ അമര്‍
അക്ബര്‍ അന്തോണി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/27d8d40c-ddff-434f-
9d61-b621b06c29e8.jpg?resize=1080%2C635&ssl=1)

എന്ന ചിത്രത്തിലെ രമേശ് പിഷാരടി ഹോസ്പിറ്റലില്‍ പോയ പോലെ ആയല്ലോ എന്നാണ് ഒരു ആരാധകന്റെ
രസകരമായ കമന്റ്. ഈ കമന്റ് ഭാവന ആസ്വദിക്കുന്നുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/bhvana-0.jpg?resize
=644%2C613&ssl=1)

ഒരു ചിരിക്കുന്ന സ്‌മൈലി ഇമോജിയാണ് നടി ഈ കമന്റിന് നല്‍കിയിരിക്കുന്നത്. തനിക്ക് വരുന്ന
കമന്റുകളില്‍ അധികവും മറുപടി കൊടുക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഭാവന. ഇപ്പോള്‍ 
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സ്ഥിരമായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

>  
> View this post on Instagram
>  
> [A post shared by Mrs.June6 ????????‍♀️ (@bhavzmenon)](https://www.instagram.com/p/CiB__-apcn2/?utm_source=ig_embed&utm_campaign=loading)

ഓരോ ഫോട്ടോഷൂട്ടിലും അതീവ സുന്ദരിയായി എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം ആരാധകര്‍
ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇത്തവണ ഫോട്ടോഷൂട്ടിനായി ഭാവന തിരഞ്ഞെടുത്ത
ഇടമാണ് ആരാധകരില്‍ കൗതുകം ഉണര്‍ത്തിയിരിക്കുന്നത്. രസകരമായ മറ്റ് കമന്റുകളും ഫോട്ടോയ്ക്ക്
വരുന്നുണ്ട്.
