# റൊമാന്റിക് സീനുകളില്‍ അഭിനയിക്കുമ്പോള്‍ ഭാര്യ പ്രശ്‌നമുണ്ടാക്കും, തുറന്ന് പറഞ്ഞ് ബിബിന്‍ ജോസ്

- Link: https://ml.b4blaze.com/film-news/bibin-jose-share-his-family-details
- Published: 2021-10-31T18:40:29+05:30
- Author: Rahul

സീത എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ രാമന്‍ എന്ന കഥാപാത്രമായിരുന്നു ബിബിന്‍ ജോസ് എന്ന
നടന്റെ കരിയറിലെ വഴിത്തിരിവായത്. ഇപ്പോള്‍ കൂടെവിടെയിലെ ഋഷി. സൂര്യയുമായുള്ള ഋഷിയുടെ
റൊമാന്റിക് സീനുകള്‍ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ കുടുംബവിശേഷങ്ങള്‍
പങ്ക് വച്ച് എത്തിയിരിക്കുകയാണ് ബിബിന്‍ ജോസ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/bibin-jose-family.
jpg?resize=960%2C540&ssl=1)

**ബിബിന്റെ വാക്കുകള്‍-**

ആരോടും പറയാതെയായിരുന്നു ജോലി രാജി വെച്ചത്. വീട്ടില്‍ സമ്മതിക്കില്ലെന്ന് അറിയാമായിരുന്നു.
അതുകൊണ്ട് രാജി വെച്ചതിന് ശേഷമാണ് എല്ലാവരോടും പറയുന്നത്. ആദ്യം നല്ല പ്രശ്‌നമായിരുന്നു.
കുറെ വര്‍ഷം ഇത് തുടര്‍ന്നു. പിന്നീട് ഞാന്‍ മാറില്ലെന്ന് അവര്‍ക്ക് തന്നെ തോന്നി. 
ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല. കുവൈത്തിലാണ് ഭാര്യ ജനിച്ചതും വളര്‍ന്നതും. 
ഇപ്പോള്‍ 12 വര്‍ഷമായി ന്യൂസിലന്‍ഡില്‍ വര്‍ക്ക് ചെയ്യുകയാണ്. ഞങ്ങള്‍ തമ്മില്‍ പരസ്പരം
ബഹുമാനിക്കുന്നവാരണ്. റൊമാന്റിക് സീന്‍ അഭിനയിക്കുമ്പോള്‍ ഭാര്യക്ക് ആദ്യമൊക്കെ ചെറിയ
പ്രശ്‌നം ഉണ്ടായിരുന്നു. അപ്പോള്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും
ഭാര്യമാര്‍ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിക്കുമായിരുന്നു. അതൊക്കെ ആദ്യമാണ്.
കാരണം അത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ഇത്. അത് ഏതൊരു ഭാര്യയ്ക്കും തോന്നുന്ന
കാര്യമാണ്. പിന്നീട് പുള്ളിക്കാരി ഓക്കെയായി. പിന്നെ സ്ഥിരമായി ഇരുന്ന് സീരിയല്‍ കാണുന്ന
ആള്‍ അല്ല. പേഴ്‌സണല്‍ ലൈഫും കരിയറും രണ്ടായി കൊണ്ട് പോകുന്ന ആളാണ്. അതുകൊണ്ട് വലിയ
പ്രശ്‌നങ്ങളൊന്നും ഇല്ല

 

 
