# ലാൽജോസ് വന്നു കാര്യം പറഞ്ഞതോടെ മമ്മൂക്ക പറഞ്ഞു ഈ പരിസരത്തേക്ക്  വരരുതെന്ന്! പിന്നെ കിട്ടിയത് എന്നെ, സംഭവത്തെ കുറിച്ച് ബിജു മേനോൻ 

- Link: https://ml.b4blaze.com/film-news/biju-menon-about-pattalam-movie
- Published: 2024-02-08T10:05:09+05:30
- Author: Suji

മലയാളത്തിൽ വെത്യസ്ത വേഷങ്ങൾ ചെയ്യ്തുകൊണ്ടു പ്രേഷകരുടെ മനസിൽ ഇടംപിടിച്ച നടനാണ്  ബിജു
മേനോൻ, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ‘തുണ്ടി’ന്റെ പ്രൊമോഷൻ ഭാഗമായ അഭിമുഖ്ത്തിൽ
പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തുണ്ടിൽ ഒരു പാട്ടീൽ എല്ലാവരും
ഡാൻസ് ചെയ്യുന്നുണ്ട് എന്നാൽ താങ്കൾ മാത്രം ഡാൻസ് ചെയ്യ്തില്ല എന്നുള്ള അവതാരകന്റെ 
ചോദ്യത്തിനാണ് നടൻ ഇങ്ങനൊരു ഉത്തരം പറയുന്നത് ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/biju2.jpg?resize
=1084%2C607&ssl=1)

തുണ്ടിൽ തന്റെ കഥപാത്രം ഡാൻസ് ചെയ്‌യേണ്ട കാര്യമില്ല, കുറെ ബീറ്റുള്ള പാട്ടാണ് , നമ്മൾ
വെറുതെ കുളമാക്കേണ്ട എന്നും കരുതി, എല്ലാവരും ഇതിൽ ആക്റ്റീവാണ് പക്ഷെ ഞാൻ മാത്രമാണ്
അതിൽ ഡാൻസ് കളിക്കാത്തത്, എന്നാൽ എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടപെട്ടു, എന്നാൽ എന്റെ
കഥാപാത്രം ഡാൻസ് ചെയ്‌യേണ്ട, ഗോകുനോക്കെ നല്ലവണ്ണം ഇതിൽ പെർഫോമൻസ് ചെയ്യ്തു, ഇതുപോലെയാണ്
പട്ടാളം എന്ന ചിത്രത്തിലും  ഇങ്ങനെ ബീറ്റുള്ള ഒരു പാട്ടുണ്ട്, ലാൽ ജോസ് വന്നു മമ്മൂക്കയോട്
ഈ പാട്ടിനെ കുറിച്ച് വന്നു പറഞ്ഞു അതോടെ മമ്മൂക്ക പറഞ്ഞു ഈ പരിസരത്തോട്ട് വന്നുപോകരുതെന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/pattalaml2.jpg?resize
=707%2C354&ssl=1)

പിന്നെ അവർക്ക് കിട്ടിയത് എന്നെ ആണ്, ശരിക്കും ആ ഒരു കാര്യത്തിന് ലാൽ ജോസിന് ചീത്തപോലും
വിളിക്കേണ്ടി വന്നു, ഈ ഒരു പാട്ടിൽ ഡാൻസ് കളിക്കണമെന്ന് കണ്ടു എന്റെ ഉറക്കം പോലും പോയി.
ബിജുമേനോൻ പറയുന്നു. തുണ്ട് ഫെബ്രുവരി 16  നെ ആണ് തീയറ്ററുകളിൽ എത്തുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/thundu1.jpg?resize
=845%2C525&ssl=1)
