# 11  വര്ഷത്തിനു ശേഷം ബിജുമേനോനും, സുരേഷ് ഗോപിയും  ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് 

- Link: https://ml.b4blaze.com/film-news/biju-menon-and-suresh-gopi-joint-new-filim
- Published: 2023-04-03T12:35:35+05:30
- Author: Suji

കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പത്രം എഫ് ഐ ആർ രാമ രാവണൻ  എന്നി ചിത്രങ്ങൾക്ക് ശേഷം ബിജു
മേനോനും, സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു പുതിയ ചിത്രത്തിലൂടെ. 2010 ലെ രാമ രാവണൻ
എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ആണിത്. അരുൺ വര്മ്മ സംവിധാനം ചെയ്യുന്ന
ഈ ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രം നിര്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്
ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/biju-menon1.jpg?
resize=845%2C440&ssl=1)

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻസ് ആരംഭിച്ചിരിക്കുകയാണ്. അതുപോലെ തന്നെ ഒറ്റക്കൊമ്പൻ 
എന്ന ചിത്രത്തിൽ ബിജുമേനോൻ അഭിനയിക്കുന്നു എന്നും ഇതിന്റെ ക്യാരക്ടർ പോസ്റ്റ് ബിജുമേനോൻ
സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്
പ്രേക്ഷകർ, ഇപ്പോൾ അതിനോടൊപ്പം ആണ് ഈ പുതിയ ചിത്രത്തിന്റെ വാർത്തയു൦ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/bijumenon1.jpg?resize
=800%2C420&ssl=1)

ഇനിയും സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ, പിന്നെ ജയരാജ് സംവിധാനം ചെയ്യുന്ന പെരുങ്കളിയാട്ടം
ഇവയാണ് റിലീസിനായി എത്തുന്ന ചിത്രങ്ങൾ, ഇപ്പോൾ അത് കൂടാതെയാണ് അരുൺ വർമ്മ സംവിധാനം 
ചെയ്യുന്ന ഈ പുതിയ ചിത്രവും, ചിത്രത്തെ കുറിച്ച് മറ്റു വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും
അണിയറപ്രവര്തകര് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/biju-menon2.jpg?
resize=800%2C420&ssl=1)
