# അതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം..! – ബിന്ദു പണിക്കര്‍

- Link: https://ml.b4blaze.com/film-news/bindu-panicker-interview-about-her-beginning
- Published: 2022-10-08T14:47:11+05:30
- Author: Sreekumar

മലയാള സിനിമയിലേക്ക് വീണ്ടും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി ബിന്ദു
പണിക്കര്‍. റോഷാക്ക് എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്.
പുതിയ സിനിമയും ചിത്രത്തിലെ ബിന്ദു പണിക്കരുടെ കഥാപാത്രവും കൈയ്യടി നേടുകയാണ്. ഇപ്പോഴിതാ
സിനിമയിലേക്ക് വന്നതിന്റെ ആദ്യ നാളുകളെ കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.. 
ഞാന്‍ സിനിമ തുടങ്ങിയ കാലഘട്ടം എനിക്ക് നല്‍കിയത് വലിയൊരു ഭാഗ്യമാണെന്നാണ് താരം പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/bindu-panicker-2.
jpg?resize=434%2C499&ssl=1)

ഇന്നാണെങ്കില്‍ സിനിമയിലേക്ക് വരാന്‍ സാധിക്കുമായിരുന്നോ എന്ന് എനിക്ക് അറിയില്ല.. 
ഞാന്‍ സിനിമയിലേക്ക് എത്തുന്ന സമയം, നമുക്ക് എല്ലാം സിനിമ മറ്റൊരു ലോകമാണ് എന്ന തോന്നലുള്ള
സമയമാണ്.. സിനിമാക്കാര്‍ എന്നെല്ലാം പറഞ്ഞാല്‍ മറ്റെവിടെയോ.. മറ്റൊരു ലോകത്താണ് എന്ന്
ചിന്തിക്കുന്ന കാലത്താണ്.. എനിക്കും അങ്ങനെ ഒരു ചിന്തയുണ്ടായിരുന്നു എന്നും നടി പറയുന്നു.
അന്നത്തെ അഭിനയ പ്രതിഭകള്‍ക്കൊപ്പം എല്ലാം അഭിനയിക്കാന്‍ സാധിച്ചത് തന്നെയാണ് എനിക്ക്
ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്നും ബിന്ദു പണിക്കര്‍ പറഞ്ഞു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/bindu-panicker.jpg?
resize=1200%2C628&ssl=1)

അന്ന് ഇന്നത്തെപ്പോലെയല്ല.. എല്ലാവരും ഒരുമിച്ചാണ് സെറ്റില്‍ ഇരിക്കുന്നത്.. കുറേ സംസാരിക്കും..
അതിലൂടെ സ്‌നേഹബന്ധങ്ങള്‍ വളരും.. എന്നാല്‍ ഇന്ന് എല്ലാം മാറി.. സെറ്റില്‍ എല്ലാവരും
ഒരുമിച്ച് ഇരിക്കുന്നതെല്ലാം കുറഞ്ഞു.. അത് വലിയൊരു മാറ്റവും വേദനയുമാണ് എന്നും ബിന്ദു
പണിക്കര്‍ പറയുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/bindu-panicker-1.
jpg?resize=1024%2C682&ssl=1)

ഇന്ന് ഒരു സിനിമാ സെറ്റില്‍ പോയാല്‍ അറിയുന്നവര്‍ കുറവായിരിക്കും.. പക്ഷേ പുതിയ കുട്ടികളെ
പരിചയപ്പെടുന്നതും വലിയ സന്തോഷമാണ്.. എന്നും ബിന്ദു പണിക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു..
