# സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് കൊണ്ട് അടുത്ത് ഫോട്ടോഷൂട്ട് എത്തി!

- Link: https://ml.b4blaze.com/film-news/bineesh-bastin-new-photo
- Published: 2021-03-07T13:45:01+05:30
- Author: Sreekumar

ഇന്ന് യുവാക്കളുടെ ഏറ്റവും വലിയ ഹരമാണ് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തുക എന്നത്.
അതിനു വേണ്ടി എത്ര ഏത് വേഷം ധരിക്കാനും എത്ര ദൂരം സഞ്ചരിക്കാനും ഇവർ തയാറാകുന്നു. അത്തരത്തിൽ
നടത്തിയ പ്രീ വെഡിങ് ഫോട്ടോഷൂട്ടുകളും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളും ഒക്കെ വലിയ
രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിട്ടുമുണ്ട്. ഇത്തരത്തിൽ നടത്തുന്ന ഫോട്ടോഷൂട്ട് അതിരു
കടക്കുമ്പോൾ പലതരത്തിൽ ഉള്ള വിവാദങ്ങൾക്കും അവ വഴി തെളിച്ചിട്ടും ഉണ്ട്. ദമ്പതികൾ മാത്രമല്ല
മോഡലുകളും ഇത്തരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകൾ നടത്തി വലിയ വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുമുണ്ട്.
എന്നാൽ ഓരോ ദിവസം കഴിയും തോറും വീണ്ടും വ്യത്യസ്തങ്ങൾ ആയ പല ഫോട്ടോഷൂട്ടുകളും പുറത്തിറങ്ങുന്ന.
ഒരു വിഭാഗം ആളുകൾ ഈ ചിത്രങ്ങൾ ആസ്വദിക്കുമ്പോൾ മറ്റൊരുവിഭാഗം ഇതിനെതിരെ രൂക്ഷ വിമർശനങ്ങളുമായി
എത്താറുമുണ്ട്.

ഇപ്പോഴിതാ മറ്റൊരു പുതിയ ഫോട്ടോഷൂട്ട് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ചിത്രങ്ങൾ 
പുറത്തിറങ്ങിയിട്ട് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളു. അതിനോടകം തന്നെ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ
നേടിക്കഴിഞ്ഞു. നാടൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഫോട്ടോഷൂട്ടിൽ മോഡൽ ആയി എത്തിയിരിക്കുന്നത്
പ്രശസ്ത സിനിമ താരം ബിനീഷ് ബാസ്‌റ്യനും ക്രിസ്റ്റി ജോസഫും ആണ്. അജ്മൽ ഫോട്ടോഗ്രാഫി 
ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബിനീഷ് ഈ ചിത്രങ്ങൾ തന്റെ ഫേസ്ബുക് പേജിലും ആരാധകരുമായി
പങ്കുവെച്ചിട്ടുണ്ട്. നീലക്കുയിൽ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിൽ വരാനിരിക്കുന്ന
ആൽബം സോങ്ങിന്റെ മുന്നോടിയായി എടുത്ത ചിത്രങ്ങൾ ആണിതെന്നാണ് പുറത്ത് വരുന്ന വിവരം. 
ചിത്രം പുറത്ത് വിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ എണ്ണായിരത്തിൽ അധികം ലൈക്കുകൾ ആണ്
ചിത്രം നേടിയിരിക്കുന്നത്.

**Models Coordination : I Catcho modelling.**

**ചിത്രങ്ങൾ കാണാം  **

## Making Video
