# അവര്‍ എന്ത് അഡ്ജസ്റ്റ്‌മെന്റിനും തയ്യാറായി!! ബിനു അടിമാലി

- Link: https://ml.b4blaze.com/film-news/binu-adimali-about-shocking-experience
- Published: 2023-12-28T21:07:06+05:30
- Author: Anu

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരമാണ് ബിനു അടിമാലി. കോമഡി താരമായി എത്തി ബിഗ് സ്‌ക്രീനിലും
തന്റേതായ ഇടം കണ്ടെത്തിയ താരമാണ്. മിനിസ്‌ക്രീനിലൂടെയാണ് താരം ജനപ്രിയ താരമായി ആരാധകരെ
സ്വന്തമാക്കിയിരിക്കുന്നത്. 2023 വിട പറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, 
ഓര്‍മ്മകള്‍ പങ്കിടുകയാണ് താരം. ഈ വര്‍ഷം അത്ര നല്ല വര്‍ഷം ആയിരുന്നില്ലെന്ന് താരം 
പറയുന്നു. ഈ വര്‍ഷം ജൂണിലാണ് വലിയ ഒരു അപകടം, വലിയ നഷ്ടം ഒക്കെ സംഭവിച്ചത്. പക്ഷേ സുഹൃത്തുക്കളുടെ
സ്‌നേഹം തിരിച്ചറിയാന്‍ സാധിച്ചെന്നും താരം പറയുന്നു.

പുതിയ ചിത്രം പാളയം പിസിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ബിനു അടിമാലി
അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് താരം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്.
അപകടത്തില്‍ സുഹൃത്തും നടനുമായിരുന്ന കൊല്ലം സുധി മരണപ്പെടുകയും ചെയ്തിരുന്നു.

അപകടത്തില്‍ ബിനുവിന് സാരമായി പരിക്കേറ്റിരുന്നു. എല്ലാം അതിജീവിച്ച് വീണ്ടും സ്‌ക്രീനില്‍
സജീവമായിരിക്കുകയാണ് താരം. അപകടം പറ്റിയതറിഞ്ഞ് നടി ശ്വേതാ മേനോന്‍ മുംബൈയില്‍ നിന്നും
വീട്ടിലെത്തി തന്നെ കണ്ടിരുന്നു. ദിലീപേട്ടനും ജയസൂര്യയും കാര്യങ്ങള്‍ വിളിച്ച് അന്വേഷിച്ചു.
മാത്രമല്ല നിരവധി പേരാണ് വിളിച്ചിരുന്നെന്നും ബിനു അടിമാലി പറയുന്നു. സത്യത്തില്‍ ആ
അവസരത്തില്‍ പലരുടെയും സ്‌നേഹം തിരിച്ചറിയാന്‍ പറ്റിയെന്നും താരം പറയുന്നു.

അതേസമയം, തനിക്കുണ്ടായ ഒരു അനുഭവവും താരം പങ്കുവച്ചു. കാക്കനാട് വച്ച്
 കോമഡി സൂപ്പര്‍
നൈറ്റ് എന്ന പരിപാടി നടക്കുമ്പോഴാണ് സംഭവം. ഒരു ലോട്ടറി വില്‍ക്കുന്ന ചേച്ചി എന്റെ 
കൂട്ടുകാരനോട് സിനിമയില്‍ ഒരു അവസരം ചോദിച്ചു. അവരുടെ വിചാരം സിനിമയില്‍ വന്നാല്‍ പിറ്റേ
ദിവസം രക്ഷപെട്ടു എന്നാണ്.

 എന്നാല്‍ പിറ്റേദിവസം തൊട്ട് അവര്‍ കൂട്ടുകാരനെ വിട്ടില്ല, അവനോട് ചാന്‍സ് അന്വേഷിച്ചുകൊണ്ടേയിരുന്നു.
അവന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. ഒടുവില്‍ ഗതികെട്ടിട്ട് അവന്‍ പറഞ്ഞു സിനിമ
ചേച്ചിക്ക് പറ്റിയ ഫീല്‍ഡ് അല്ല. സിനിമയില്‍ വന്നാല്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ ഒക്കെ 
ചെയ്യേണ്ടിവരുമെന്ന്. എന്നാല്‍ ഞെട്ടിച്ചുകൊണ്ട് അവര്‍ അതിനും സമ്മതിച്ചു. ചാന്‍സ് 
കിട്ടിയാല്‍ എന്തിനും റെഡി ആണെന്ന് അവര്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും
ബിനു അടിമാലി പറഞ്ഞു.

രാഹുല്‍ മാധവ്, കോട്ടയം രമേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം
ചെയ്യുന്ന ചിത്രമാണ് പാളയം പിസി. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് ബിനു അടിമാലി എത്തുന്നത്.
നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. 
ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍.
