# അപ്പയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കാളിദാസന്‍!!

- Link: https://ml.b4blaze.com/film-news/birthday-wishes-to-jayaram
- Published: 2021-12-10T15:09:04+05:30
- Author: Rahul

മിമിക്രി വേദികളിലൂടെ സിനിമാ രംഗത്ത് ചുവടുറപ്പിച്ച നടന്‍ ജയറാം ഇന്ന് തന്റെ 57-ാം 
ജന്മദിനം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ അച്ഛന് പിറന്നാള്‍ ദിനാശംസകള്‍ നേര്‍ന്ന് കാളിദാസ്
ജയറാം പങ്കുവെച്ച കുറിപ്പും ഫോട്ടോയുമാണ് ആരാധകരുടെ മനം കവരുന്നത്. അച്ഛന്റെ മകനായി
തന്നെയായിരുന്നു കാളിദാസിന്റെ സിനിമയിലേക്കുള്ള വരവ്. എന്നും തന്റെ ഹീറോ അച്ഛനാണെന്ന്
കാളിദാസന്‍ എല്ലായിടത്തും പറയാറുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും
എന്നീ സിനിമകളിലെല്ലാം ഇവര്‍ അച്ഛനും മകനുമായി ജീവിച്ചു. അച്ഛന് പിറന്നാള്‍ ആശംസകളുമായി
മകന്‍ കാളിദാസ് നേരത്തെ തന്നെ എത്തിയിരുന്നു. തന്റെ റോള്‍ മോഡലും തനിക്ക് നല്ലൊരു സുഹൃത്തും
കൂടിയാണ് അച്ഛനെന്ന് കാളിദാസ് പറയന്നു. കുടുംബസമേതമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ്
കാളിദാസന്‍ ജയറാമിന് ആശംസ അറിയിച്ചിരിക്കുന്നത്.

[https://www.instagram.com/p/CXRcxM_P5-O/?utm_source=ig_web_copy_link](https://www.instagram.com/p/CXRcxM_P5-O/?utm_source=ig_web_copy_link)

‘ജന്മദിനാശംസകള്‍, അപ്പാ. ലോകത്തിലെ ഏറ്റവും വലിയ റോള്‍ മോഡല്‍ എനിക്ക് ഉണ്ടെന്ന് മാത്രമല്ല,
നിങ്ങളില്‍ എനിക്ക് ഏറ്റവും നല്ല സുഹൃത്തും ഉണ്ട്! ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’-കാളിദാസ്
കുറിച്ചു. കാളിദാസന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച പോസ്റ്റിന് നിരവധിപ്പേരാണ്
ആശംസകള്‍ അറിയിച്ച് എത്തുന്നത്. 1988-ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍
നായകവേഷം ചെയ്തുകൊണ്ടാണ് ജയറാം സിനിമയില്‍ എത്തിയത്. ഇപ്പോഴിതാ സത്യന്‍ അന്തിക്കാട്
ജയറാം കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ മീരാ ജാസ്മിനാണ് ജയറാമിന്റെ നായികയായി എത്തുന്നത്.
ഒക്ടാബര്‍ പകുതിയോടെ തന്നെ കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

 
